വയനാട്: വയനാട് ജില്ലയോട് ചേർന്ന അടിവാരങ്ങളിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികൾ പൂട്ടാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ സമിതി ഇന്ന് കലക്‌ടറേറ്റ് ധർണ നടത്തി. പ്രൊഫ. മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. വയനാട് ജില്ലയിൽ നിയമവിരുദ്ധമായി പണിത മുഴുവൻ കെട്ടിടങ്ങളും പൊളിച്ചുമാറ്റുക, വയനാടിന് പ്രത്യേക കെട്ടിട നിർമ്മാണ ചട്ടം കൊണ്ടുവരുക, സ്വാഭാവിക വനങ്ങൾ തേക്ക് പ്ലാന്‍റേഷനുകൾ ആക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വനമേഖലയിലെ മുഴുവൻ റിസോർട്ടുകളും പൂട്ടുക, കരിങ്കൽ ഖനനം പൊതുമേഖലയിൽ ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ക്വാറികളുടെ പ്രവർത്തനം വയനാടിന്‍റെ പരിസ്ഥിതിക്ക് ദോഷകരമാണെന്നും സംരക്ഷണ സമിതി നേതാക്കൾ കൽപറ്റയിൽ പറഞ്ഞു. വനമേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളിലേക്ക് മാർച്ച് നടത്താനും സമിതി ആലോചിക്കുന്നുണ്ട്.
അനധികൃത ക്വാറികൾ പൂട്ടണം; പശ്ചിമഘട്ട സംരക്ഷണ സമിതി - wayanad
വയനാട്ടിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം പരിസ്ഥിതിക്ക് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടി പശ്ചിമഘട്ട സംരക്ഷണ സമിതി കലക്‌ടറേറ്റ് ധർണ നടത്തി.
വയനാട്: വയനാട് ജില്ലയോട് ചേർന്ന അടിവാരങ്ങളിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികൾ പൂട്ടാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ സമിതി ഇന്ന് കലക്‌ടറേറ്റ് ധർണ നടത്തി. പ്രൊഫ. മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. വയനാട് ജില്ലയിൽ നിയമവിരുദ്ധമായി പണിത മുഴുവൻ കെട്ടിടങ്ങളും പൊളിച്ചുമാറ്റുക, വയനാടിന് പ്രത്യേക കെട്ടിട നിർമ്മാണ ചട്ടം കൊണ്ടുവരുക, സ്വാഭാവിക വനങ്ങൾ തേക്ക് പ്ലാന്‍റേഷനുകൾ ആക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വനമേഖലയിലെ മുഴുവൻ റിസോർട്ടുകളും പൂട്ടുക, കരിങ്കൽ ഖനനം പൊതുമേഖലയിൽ ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ക്വാറികളുടെ പ്രവർത്തനം വയനാടിന്‍റെ പരിസ്ഥിതിക്ക് ദോഷകരമാണെന്നും സംരക്ഷണ സമിതി നേതാക്കൾ കൽപറ്റയിൽ പറഞ്ഞു. വനമേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളിലേക്ക് മാർച്ച് നടത്താനും സമിതി ആലോചിക്കുന്നുണ്ട്.
വയനാട് ജില്ലയിൽ നിയമവിരുദ്ധമായി പണിത മുഴുവൻ കെട്ടിടങ്ങളും പൊളിച്ചുമാറ്റുക, വയനാടിന് പ്രത്യേക കെട്ടിട നിർമ്മാണ ചട്ടം കൊണ്ടുവരിക, സ്വാഭാവിക വനങ്ങൾ തേക്ക് പ്ലാൻ്റേഷനുകൾ ആക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വനമേഖലയിലെ മുഴുവൻ റിസോർട്ടുകളും പൂട്ടുക, കരിങ്കൽ ഖനനം പൊതുമേഖലയിൽ ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. വന മേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളിലേക്ക് മാർച്ച് നടത്താനും സമിതി ആലോചിക്കുന്നുണ്ട്Conclusion: