ETV Bharat / state

ഡ്രോണ്‍ ഉപയോഗിക്കും, പ്രശ്‌നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാൻ ദ്രുതകർമസേന

ചിന്നക്കനാൽ, ശാന്തൻപാറ എന്നിവിടങ്ങളിലെ കാട്ടാനകളെ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കാനൊരുങ്ങി വയനാട്, ഇടുക്കി ആര്‍ആര്‍ടി സംയുക്ത സംഘം.

author img

By

Published : Feb 8, 2023, 2:46 PM IST

ദ്രുത കർമ്മ സേന  പരിശോധന ഡ്രോണ്‍ ഉപയോഗിച്ച്  idukki wild elephant  wild elephant news updates  ചിന്നക്കനാൽ  ശാന്തൻപാറ  ആര്‍ആര്‍ടി സംഘം  ഇടുക്കി വാര്‍ത്തകള്‍  idukki news updates  latest news in idukki  kerala news updates
കാട്ടാനകളെ നിരീക്ഷിക്കാനൊരുങ്ങി ദ്രുത കർമ്മ സേന

ഇടുക്കി: വനമേഖലകളായ ചിന്നക്കനാൽ, ശാന്തൻപാറ എന്നിവിടങ്ങളില്‍ പ്രശ്‌നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാന്‍ ദ്രുത കർമ്മ സേന. മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നത്.

കാട്ടാനകളെ നിരീക്ഷിക്കുന്നതിനായി നാല് ദിവസം മുമ്പാണ് വയനാട്ടില്‍ നിന്നുള്ള ദ്രുത കർമ്മ സേന ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിൽ എത്തിയത്. പ്രശ്‌നക്കാരായ കൊമ്പന്മാരെ നിരീക്ഷിച്ച് വിവര ശേഖരണം നടത്തുകയാണ് സംഘത്തിന്‍റെ ലക്ഷ്യം. ഇടുക്കി ആര്‍ആര്‍ടിയും വയനാട്ടിലെ സംഘത്തോടൊപ്പമുണ്ട്.

സംഘത്തലവനായ ഡോ അരുണ്‍ സക്കറിയയുടെ നിര്‍ദേശ പ്രകാരമായിരിക്കും തുടര്‍ നടപടികള്‍. ആനകളിൽ റേഡിയോ കോളർ ഘടിപ്പിക്കാനാണ് നിലവിലെ തീരുമാനം. മതികെട്ടാൻ ചോലയിലേക്ക് ആനകളെ തുരത്തുക, അതല്ലെങ്കിൽ പിടികൂടി കൊണ്ടുപോവുക എന്നീ രണ്ടു മാർഗങ്ങളാണ് പിന്നീട് വനം വകുപ്പിന് മുന്നിൽ ഉള്ളത്. ഇതിൽ ഏത് സ്വീകരിക്കണമെന്ന കാര്യത്തിൽ അരുൺ സക്കറിയ തീരുമാനമെടുക്കും.

അതേസമയം മേഖലയിലെ കാട്ടാന പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഡിസിസി ജനറൽ സെക്രട്ടറി എംപി ജോസാണ് നിരാഹാരമിരിക്കുന്നത്. ഇന്നലെ വരെ നിരാഹാരമിരുന്ന യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് കെ.എസ് അരുണിനെ അറസ്റ്റ് ചെയ്‌ത് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് എംപി ജോസ് നിരാഹാരത്തിലേക്ക് കടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.