വയനാട്: കുറ്റ്യാടി വയനാട് റോഡിൽ വി.ടി ഗ്ലാസ് ഹൗസിൽ ഗ്ലാസ് റാക്ക് ദേഹത്ത് വീണ് കടയുടമ മരിച്ചു. വടക്കതാഴ ജമാലാണ് (50) മരിച്ചത്. ജമാലിന്‍റെ മകൻ ജംഷാദിനും (27) സാരമായി പരിക്കേറ്റു.
രാവിലെ കടയിലെത്തി ഗ്ലാസ് മുറിക്കുന്നതിനിടെ ഗ്ലാസ് റാക്ക് ഒടിഞ്ഞ് ജമാലിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗ്ലാസുകൾക്ക് അടിയിൽ പെട്ട ജമാലിനെ നാദാപുരത്ത് നിന്നും ഫയർ ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജമാലിന്‍റെ സംസ്ക്കാര ചടങ്ങ് പൂർത്തിയാകും വരെ കുറ്റ്യാടിയിൽ ഹർത്താൽ ആചരിക്കാൻ നിശ്ചയിച്ചിരിക്കുകയാണ് വ്യാപാരികൾ.