വയനാട്: 52.350 കിലോ തൂക്കവുമായി ഗിന്നസ് ബുക്കിൽ ഇടം നേടാനൊരുങ്ങി വയനാട് നിന്നൊരു ഭീമൻ ചക്ക. മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ കാപ്പാട്ടുമലയിലാണ് ഭീമൻ ചക്ക വിളഞ്ഞത്. മുംബൈ മലയാളിയും കണ്ണൂർ കാപ്പാട് സ്വദേശിയുമായ വിനോദിന്‍റെ പറമ്പിലാണ് റെക്കോർഡ് നേട്ടം കൈ വരിച്ച ചക്ക വിളഞ്ഞത്. ലിംക ബുക്ക് ഓഫ് റെക്കോഡിൽ സ്ഥാനം പിടിച്ച പൂനെയിൽ നിന്നുള്ള ചക്കയുടെ തൂക്കം 42.72 കിലോയാണ്. ഈ റെക്കോർഡാണ് കാപ്പാട്ടുമലയിലെ ചക്ക തിരുത്തിയത്. ഗിന്നസ് റെക്കോഡ് നേടാൻ ശ്രമിക്കുന്ന കൊല്ലം അഞ്ചലിൽ വിളഞ്ഞ ചക്കയ്ക്ക് 97 cm നീളവും 51.5 കിലോയുമാണ് തൂക്കം. ഇതിനെക്കാൾ 800 ഗ്രാം കൂടുതലുണ്ട് കാപ്പാട്ടു മലയിലെ ചക്കയ്ക്ക്. തൊഴിലാളികളായ ശശി, രവി, വിനീഷ് എന്നിവരാണ് കൃഷി സ്ഥലം നോക്കി നടത്തുന്നത്.
ഗിന്നസ് ബുക്കിൽ ഇടം നേടാനൊരുങ്ങി വയനാട് നിന്നൊരു ഭീമൻ ചക്ക - ഗിന്നസ് ബുക്കി
മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ കാപ്പാട്ടുമലയിലാണ് ഭീമൻ ചക്ക വിളഞ്ഞത്