വയനാട്: വയനാട്ടിൽ തെങ്ങിന് കൂമ്പുചീയൽ രോഗവും ഫംഗസ് ബാധയും വ്യാപകമാകുന്നു. പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് ഇത് ഇരുട്ടടിയായിരിക്കുകയാണ് പുതിയ പ്രശ്നം. പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകളിലാണ് പ്രശ്നം വ്യാപകമായിരിക്കുന്നത്.
ഫംഗസ് ബാധിച്ച തെങ്ങിന്‍റെ ഓലകൾ കരിഞ്ഞുണങ്ങുകയാണ്. ഒപ്പം കൂമ്പ് ചീഞ്ഞും തെങ്ങ് നശിക്കുന്നു. പ്രശ്നത്തിൽ കൃഷിവകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.