ETV Bharat / state

ശ്രീധന്യക്കെതിരെ വംശീയാധിക്ഷേപം നടത്തിയ സംഭവം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം

ഏറെ പ്രതിസന്ധികൾ മറകടന്നാണ് കുറിച്യർ വിഭാഗത്തിൽ നിന്നുള്ള ശ്രീധന്യ അഭിമാനകരമായ നേട്ടം കൈവരിച്ചത്. ശ്രീധന്യയെ അഭിനന്ദിച്ചുകൊണ്ടുള്ള വാര്‍ത്തയ്ക്ക് താഴെ അജയകുമാർ എന്ന വ്യക്തി വംശീയധിക്ഷേപ പരാമർശം നടത്തുകയായിരുന്നു.

author img

By

Published : Apr 7, 2019, 3:15 PM IST

ശ്രീധന്യക്കെതിരെ വംശീയധിക്ഷേപം നടത്തിയ സംഭവം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം

സിവിൽ സർവീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വയനാട് സ്വദേശി ശ്രീധന്യക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ യുവാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. യുവാവിന്‍റെ ഫേസ്ബുക്ക് പേജിലും അധിക്ഷേപ പരാമർശം നടത്തിയ പേജിലും നിരവധി ആളുകളാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ശ്രീധന്യക്ക് ഉന്നത വിജയം ലഭിച്ചെന്ന സ്വകാര്യ വാർത്താ ചാനലിന്‍റെ വാർത്തക്ക് താഴെയാണ് അജയകുമാർ എന്ന പേരിലുള്ള പ്രൊഫൈലിൽ നിന്ന് ആദിവാസി കുരങ്ങ് എന്ന ആക്ഷേപ പരമാർശം ഉണ്ടായത്. ഇയാൾ കൊച്ചി വിമാനത്താവളത്തിലെ ഇലക്ട്രിക്കൽ എഞ്ചിനായറാണെന്നാണ് പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന വിവരം. എന്നാൽ ഇത് തെറ്റാണെന്ന് സിയാൽ അധികൃതർ അറിയിച്ചു. ഏറെ പ്രതിസന്ധികൾ മറികടന്നാണ് ആദിവാസി കുറിച്യ വിഭാഗത്തിൽ നിന്നുള്ള ശ്രീധന്യ അഭിമാനകരമായ നേട്ടം കൈവരിച്ചത്. വംശീയ പരാമർശം ചൂണ്ടിക്കാണിച്ച് ആക്ടിവിസ്റ്റ് മൃദുല ദേവി എസ് സി-എസ് ടി കമ്മീഷന് പരാതി നൽകി. സോഷ്യൽ മീഡിയയിൽ പലരും ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

Intro:Body:

https://www.mediaonetv.in/kerala/2019/04/06/sreedhanya-defame-facebook?fbclid=IwAR1tdoYcS6BkydlLfpPk2hjK7WWBxaY4zWa_NCAaqWkGGkaoHUPTSWnnSFo

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.