വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു.പനമരം ആറുമൊട്ടാംകുന്ന് കാളിയാർ തോട്ടത്തിൽ രാഘവൻ ആണ് മരിച്ചത്. ക്ഷീരകർഷകനായ രാഘവൻ പാൽ കൊടുത്തശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
തുടർന്ന് നാട്ടുകാർ രാഘവനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പനമരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുരേഷിന്‍റെപിതാവാണ്. പ്രദേശത്തെ കാട്ടാന ശല്യം തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു.