ETV Bharat / state

പുത്തുമല: മൃതദേഹത്തിന്‍റെ ഡിഎന്‍എ പരിശോധന നടത്തും - dna test

പുത്തുമലയിൽ നിന്ന് കാണാതായ ഗൗരിശങ്കറിന്‍റെ ബന്ധുക്കൾ മൃതദേഹവുമായി ബന്ധപ്പെട്ട് സംശയം ഉന്നയിച്ചതിനെ തുടർന്നാണ് തീരുമാനം

പുത്തുമല: മൃ
author img

By

Published : Aug 19, 2019, 12:01 AM IST

വയനാട്: പുത്തുമലയിൽ നിന്ന് ഇന്ന് കണ്ടെടുത്ത മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചു. ഇന്ന് കണ്ടെത്തിയ മൃതദേഹം കാണാതായ ഗൗരീശങ്കറിന്‍റേത് ആണെന്ന് ബന്ധുക്കള്‍ സംശയം ഉന്നയിച്ചതോടെയാണ് പരിശോധന നടത്താന്‍ തീരുമാനമെടുത്തത്.

ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്തിന് മൂന്ന് കിലോമീറ്റര്‍ അകലെ ഏലവയലില്‍ നിന്ന് ഇന്ന് കണ്ടെത്തിയ മൃതദേഹം പുത്തുമല സ്വദേശി അണ്ണയ്യന്‍റേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിരുന്നു. സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് മൃതദേഹം ഗൗരീശങ്കറിന്‍റേത് ആണെന്ന് ബന്ധുക്കൾ സംശയം ഉന്നയിക്കുന്നത്. തുടർന്ന് മൃതദേഹം സംസ്കരിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.

ഡിഎന്‍എ പരിശോധന നടത്താൻ കാണാതായ മുഴുവന്‍പേരുടേയും ബന്ധുക്കളുടെ രക്ത സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരത്താണ് പരിശോധന നടത്തുന്നത്. മൂന്ന് ദിവസത്തിനകം പരിശോധനാഫലം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്

Intro:വയനാട്ടിലെ പുത്തുമലയിൽ നിന്ന് ഇന്ന് കണ്ടെടുത്ത മൃതദേഹത്തിൻ്റെ ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിച്ചു. പുത്തുമലയിൽ നിന്ന് കാണാതായ ഗൗരിശങ്കറിൻ്റെ ബന്ധുക്കൾ മൃതദേഹവുമായി ബന്ധപ്പെട്ട് സംശയം ഉന്നയിച്ചതിനെ തുടർന്നാണ് test നടത്താൻ തീരുമാനിച്ചത്.

Body:പുത്തുമല സ്വദേശി അണ്ണയ്യൻ്റേതാണ് മൃതദേഹം എന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിരുന്നു .സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് മൃതദേഹം ഗൗരീശങ്കറിൻ്റേതാണെന്ന് ബന്ധുക്കൾ സംശയം ഉന്നയിക്കുന്നത്. തുടർന്ന് മൃതദേഹം സംസ്കരിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. dna tedt നടത്താൻ കാണാതായ എല്ലാവരുടെയും ബന്ധുക്കളുടെ രക്ത സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരത്താണ് പരിശോധന നടത്തുന്നത്. മൂന്ന് ദിവസത്തിനകം പരിശോധനാഫലം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.