ETV Bharat / state

വയനാട്ടിൽ മുതലയുടെ ആക്രമണം; യുവതിയുടെ കൈയ്‌ക്ക് പരിക്ക് - വയനാട് ഏറ്റവും പുതിയ വാര്‍ത്ത

പനമരം പരക്കുനി പുഴയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതിയുടെ കൈയ്‌ക്ക് പരിക്ക്

crocodile attack  crocodile attack against women  crocodile attack wayanadu  wayanadu crocodile attack  panamaram crocodile attack  latest news in wayanadu  latest news today  വയനാട്ടിൽ മുതലയുടെ ആക്രമണം  യുവതിയുടെ കൈക്ക് പരിക്ക്  പനമരം  പരക്കുനി പുഴ  വയനാട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
വയനാട്ടിൽ മുതലയുടെ ആക്രമണം: യുവതിയുടെ കൈക്ക് പരിക്ക്
author img

By

Published : Jan 11, 2023, 8:43 PM IST

വയനാട്ടിൽ മുതലയുടെ ആക്രമണം: യുവതിയുടെ കൈക്ക് പരിക്ക്

വയനാട്: പനമരം പരക്കുനി പുഴയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു. പനമരം പരക്കുനി കോളനിയിലെ സരിതയ്‌ക്കാണ് (40) പരിക്കേറ്റത്. സരിതയും സഹോദരിയും കൂടെ ഉച്ചക്ക് 12.30 ഓടെ തുണിയലക്കാന്‍ പുഴയില്‍ പോയപ്പോള്‍ ആയിരുന്നു സംഭവം. വെള്ളത്തിനടിയില്‍ നിന്നും മുതല പെട്ടെന്ന് ഉയര്‍ന്ന് വന്ന് കൈക്ക് കടിക്കുകയായിരുന്നുവെന്നും, പെട്ടെന്ന് കൈ കുടഞ്ഞതിനാല്‍ കൂടുതല്‍ പരിക്ക് പറ്റിയില്ലെന്നും സരിത പറഞ്ഞു.

മുതല വാല് കൊണ്ട് കൈക്ക് അടിക്കുകയും ചെയ്‌തതായി ഇവര്‍ പറയുന്നു. തുടര്‍ന്ന് സരിതയെ പനമരം സിഎച്ച്സിയില്‍ പ്രവേശിപ്പിച്ചു. ആദ്യമായാണ് പനമരം പുഴയില്‍ മുതലയുടെ ആക്രമണം ഉണ്ടാവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.