വയനാട്: ജില്ലയില്‍ 412 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം 1926 ആയി. പരിശോധനക്കയച്ച 45 സാമ്പിളുകളില്‍ 37 എണ്ണത്തിന്‍റെ ഫലവും നെഗറ്റീവാണ്. ഇനി എട്ട് സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ബുധനാഴ്‌ച രണ്ട് സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചിട്ടുണ്ട്.ജില്ലയിലെ 14 സ്ക്രീനിങ് പോസ്റ്റുകളിലായി 1127 വാഹനങ്ങളിലായി എത്തിയ 2038 ആളുകളേയും സ്ക്രീനിങിന് വിധേയമാക്കിയിരുന്നു. ഇതില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ ശക്തിപ്പെടുത്തുന്നതിനായി വയനാട്ടിലെ പട്ടികവർഗ്ഗ വികസന വകുപ്പിനെ ജില്ലാ കലക്ടര്‍ അവശ്യ സർവീസായി പ്രഖ്യാപിച്ചു. കോളനികളിലെ ഭക്ഷ്യലഭ്യത ഉറപ്പ് വരുത്തുക, ചികിത്സയിലും അനുബന്ധ കാര്യങ്ങളിലും ശ്രദ്ധിക്കുക, കോളനികളിലെ ശുചീകരണം, ബോധവത്കരണം, കോളനികളിൽ പുറമെ നിന്നുള്ളവരുടെ പ്രവേശനം തടയുക, പ്രൊമോട്ടർമാർക്ക് പ്രതിരോധ പ്രവർത്തനം സംബന്ധിച്ച് അവബോധം നൽകുക തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രതയുണ്ടാവണമെന്ന് കലക്ടർ നിർദേശിച്ചു.