വയനാട്: ജില്ലയിലെ കൊവിഡ് വ്യാപനം ദ്രുതഗതിയിൽ. വിവിധ പ്രദേശങ്ങളിലായി കൊവിഡ് രോഗികൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളജില്‍ പഠിക്കുന്ന 25 വിദ്യാർഥികള്‍ക്കും ചില അധ്യാപകർക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. കൂടാതെ മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയിലും രോഗം കണ്ടെത്തി.
കൂടുതൽ വായനയ്‌ക്ക്: കനത്ത ആശങ്ക: സംസ്ഥാനത്ത് പതിനെട്ടായിരം കടന്ന് കൊവിഡ് രോഗികൾ
കാപ്പുകുന്ന് (വാര്‍ഡ് 15), പൂതാടി കല്ലൂര്‍കുന്ന് (വാര്‍ഡ് 10), പൊഴുതന ഇ.എം.എസ് കോളനി (വാര്‍ഡ് ഒന്ന്) എന്നീ പ്രദേശങ്ങളില്‍ പത്തില്‍ കൂടുതല്‍ പേര്‍ രോഗബാധിതരാണ്. ഇവിടങ്ങളിലെ കൂടുതല്‍ പേരില്‍ സമ്പര്‍ക്ക സാധ്യത നിലനില്‍ക്കുന്നുണ്ട്. ജില്ലയില്‍ വിവാഹം, വിവിധ യോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.