വയനാട്: ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കർണാടകയിൽ നിന്ന് തിരിച്ചെത്തിയ പനമരം പഞ്ചായത്തിലെ 48ഉം 20ഉം വയസുള്ളവർക്കും മെയ് 20ന് ദുബായിൽ നിന്നും കൊച്ചി വിമാനത്താവളം വഴി കേരളത്തിലെത്തിയ കൽപ്പറ്റ സ്വദേശിയായ 63കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. പനമരം സ്വദേശികൾ മെയ് 28നാണ് മൈസൂരുവിൽ നിന്ന് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ജില്ലയിൽ എത്തിയത്. വയനാട്ടിൽ രോഗം സ്ഥിരീകരിച്ച 16 പേർ പ്രത്യേക കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിലും രണ്ടുപേർ കോഴിക്കോട് മെഡിക്കൽ കോളജിലുമാണ് ചികിത്സയിലുള്ളത്. 3835 പേർ ജില്ലയിൽ നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ 823 പേർ പട്ടിക വർഗ വിഭാഗത്തിൽ പെടുന്നവരാണ്.
വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്
കര്‍ണാടകയില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ദുബായില്‍ നിന്നെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.