ETV Bharat / state

കൊവിഡ് 19 വ്യാജപ്രചരണം; വയനാട്ടില്‍ യുവാവിനെ അറസ്റ്റ് ചെയ്തു - fake news

കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് 19 വൈറസ് ബാധയുള്ളയാള്‍ ചകിത്സതേടിയെന്ന വ്യാജ പ്രചരണം നടത്തിയതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്

കൊവിഡ് 19  വ്യാജപ്രചരണം  വയനാട്ടില്‍ യുവാവിനെ അറസ്റ്റ് ചെയ്തു  കല്‍പ്പറ്റ  covid 19  fake news  man arrested in Wayanad
കൊവിഡ് 19 വ്യാജപ്രചരണം; വയനാട്ടില്‍ യുവാവിനെ അറസ്റ്റ് ചെയ്തു
author img

By

Published : Mar 20, 2020, 8:27 PM IST

വയനാട്: ജില്ലയില്‍ കൊവിഡ് 19 നുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് 19 വൈറസ് ബാധയുള്ളയാള്‍ ചകിത്സതേടിയെന്നാണ് ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ജനങ്ങളില്‍ പരിഭ്രാന്തി സ്യഷ്ടിച്ചതിനാലാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനായ പൊഴുതന മൈലുംപ്പാത്തി സ്വദേശി താണിക്കല്‍ ഫഹദിനെ (25) കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു അറസ്റ്റ്. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

വ്യാജപ്രചരണം നടത്തിയതിന് വെള്ളമുണ്ട പൊലീസ് പന്തിപ്പൊയില്‍ സ്വദേശിയായ യുവാവിനെ നേരത്തേ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.