വയനാട് : വയനാട്ടിൽ ഞായറാഴ്ച അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായിൽ നിന്നും ജൂൺ 21ന് ജില്ലയിൽ എത്തിയ കോട്ടത്തറ സ്വദേശിക്കും (36), മുംബൈയിൽ നിന്നും ജൂൺ 21 ന് ജില്ലയിൽ എത്തിയ പുൽപ്പള്ളി സ്വദേശിക്കും (33), കുവൈറ്റിൽ നിന്നും എത്തിയ പടിഞ്ഞാറത്തറ സ്വദേശിക്കും (44), ബാംഗ്ലൂരിൽ നിന്നും എത്തിയ അമ്പലവയൽ സ്വദേശിക്കും (30), കുവൈറ്റിൽ നിന്നും ജൂൺ 13 എത്തിയ ചുണ്ടേൽ സ്വദേശിക്കുമാണ് (33) രോഗം സ്ഥിരീകരിച്ചത്.
അതേ സമയം ജില്ലയിൽ ഒരാൾ രോഗമുക്തി നേടി ആശുപത്രി വിട്ടു. ബാംഗ്ലൂരിൽ നിന്ന് എത്തി ഈ മാസം 18ന് എത്തി കൊവിഡ് സ്ഥിരീകരിച്ച അമ്പലവയൽ സ്വദേശിയാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.