വയനാട്: തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരിയിൽ തൊഴിലുറപ്പ് പദ്ധതി അനുസരിച്ച് റോഡ് നിർമ്മിച്ചതിൽ ക്രമക്കേട് ഉള്ളതായി ആരോപണം. രണ്ടുവർഷം മുമ്പ് റോഡ് പണി പൂർത്തിയായെങ്കിലും ഇതുവരെ ഗതാഗതയോഗ്യമായിട്ടില്ല.
ഇത് തൃശിലേരി ഹയർസെക്കൻഡറി സ്കൂളിനടുത്തുള്ള അശവൻകൊല്ലി സ്കൂൾ കുന്ന് റോഡ്. റോഡിന്‍റെ നീളം 300 മീറ്റർ. 1, 99,917 രൂപ റോഡ് നിര്‍മ്മാണത്തിന് ചിലവായി. 4,50,000 രൂപയായിരുന്നു അടങ്കൽ തുക. ഇതിന് സമീപം നാട്ടുകാർ നിർമ്മിച്ച റോഡിൽ ഇത്രയും ദൂരം ഉണ്ടാക്കാൻ ഒരു ലക്ഷം രൂപയേ ചിലവായിട്ടുള്ളൂ. തൃശിലേരിയിൽ നിന്ന് കാട്ടികുളത്തേക്ക് നാട്ടുകാർ നിർമ്മിച്ച റോഡിനോട് ചേർന്നുള്ള ആദിവാസി കോളനിയിലേക്കാണ് പഞ്ചായത്ത് റോഡ് പണിതിട്ടുള്ളത്.