ETV Bharat / state

മെഡിക്കല്‍ കോളജിന് പുതിയ ഭൂമി; വയനാട്ടില്‍ വിവാദം - Controversy

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് കണ്ടെത്തിയ ഭൂമി ഉപേക്ഷിച്ച് പുതിയ ഭൂമി ഏറ്റെടുക്കാൻ ഒരുങ്ങിയതാണ് വിവാദത്തിന് വഴിവെച്ചത്.

വിവാദമായി വയനാട് ജില്ലയിലെ മെഡിക്കല്‍ കോളജ്
author img

By

Published : Aug 25, 2019, 9:07 PM IST

Updated : Aug 25, 2019, 11:07 PM IST

വയനാട്: ജില്ലയിൽ സർക്കാർ മെഡിക്കൽ കോളജിന് പുതിയ സ്ഥലം കണ്ടെത്തിയതിനൊപ്പം വിവാദങ്ങളും ഉയരുന്നു. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് കണ്ടെത്തിയ ഭൂമി ഉപേക്ഷിച്ച് പുതിയ ഭൂമി ഏറ്റെടുക്കാൻ ഒരുങ്ങുന്നതാണ് വിവാദത്തിന് വഴിവെച്ചത്.
വൈത്തിരി പഞ്ചായത്തിലെ ചേലോട് എസ്റ്റേറ്റിലെ 50 ഏക്കർ ഭൂമിയാണ് മെഡിക്കൽ കോളജ് നിർമ്മാണത്തിന് പുതുതായി സർക്കാർ കണ്ടെത്തിയിട്ടുള്ളത്. വില കൊടുത്താണ് ഭൂമി വാങ്ങുന്നത്. കിഫ്ബി വഴി 625 കോടി രൂപ ചെലവിട്ട് മെഡിക്കൽ കോളജ് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് മടക്കിമലയിൽ 50 ഏക്കർ ഭൂമി മെഡിക്കൽ കോളജ് നിർമ്മാണത്തിന് ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ പ്രളയത്തിന് ശേഷം കെട്ടിട നിർമ്മാണത്തിന് മുമ്പ് കൂടുതൽ പരിശോധന വേണമെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശുപാർശ ചെയ്തു. ഇതേതുടർന്ന് ഇടതുസർക്കാർ ഈ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വൈത്തിരിയിൽ കണ്ടെടുത്ത സ്ഥലവും പരിസ്ഥിതിലോലം ആണെന്നാണ് പ്രധാന വിമർശനം.

മെഡിക്കല്‍ കോളജിന് പുതിയ ഭൂമി; വയനാട്ടില്‍ വിവാദം
മെഡിക്കൽ കോളേജ് നിർമ്മിക്കുന്നില്ലെങ്കിൽ മടക്കിമലയിലെ ഭൂമി തിരികെ വേണം എന്നാണ് ഭൂമി നൽകിയവരുടെ നിലപാട്.

Intro:വയനാട് ജില്ലയിൽ സർക്കാർ മെഡിക്കൽ കോളേജിന് പുതിയ സ്ഥലം കണ്ടെത്തിയതിന് ഒപ്പം വിവാദങ്ങളും ഉയരുന്നു. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് കണ്ടെത്തിയ ഭൂമി ഉപേക്ഷിച്ച് പുതിയ ഭൂമി ഏറ്റെടുക്കാൻ ഒരുങ്ങുന്നതാണ് വിവാദത്തിന് വഴിവെച്ചത്

Body:വൈത്തിരി പഞ്ചായത്തിലെ ചേലോട് എസ്റ്റേറ്റിലെ 50 ഏക്കർ ഭൂമിയാണ് മെഡിക്കൽകോളേജ് നിർമ്മാണത്തിന് പുതുതായി സർക്കാർ കണ്ടെത്തിയിട്ടുള്ളത്. വില കൊടുത്താണ് ഭൂമി വാങ്ങുന്നത് .കിഫ്ബി വഴി 625 കോടി രൂപ ചെലവിട്ട് മെഡിക്കൽകോളേജ് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത് . byte. ck ശശീന്ദ്രൻ. കൽപ്പറ്റ എംഎൽഎ കഴിഞ്ഞ സർക്കാരിൻറെ കാലത്ത് മടക്കിമലയിൽ 50 ഏക്കർ ഭൂമി മെഡിക്കൽകോളജ് നിർമ്മാണത്തിന് ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയിരുന്നു .എന്നാൽ കഴിഞ്ഞ വർഷത്തെ പ്രളയത്തിനു ശേഷം കെട്ടിട നിർമ്മാണത്തിനു മുൻപ് കൂടുതൽ പരിശോധന വേണമെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശുപാർശ ചെയ്തു. ഇതേതുടർന്ന് ഇടതുസർക്കാർ ഈ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു .എന്നാൽ ഇപ്പോൾ വൈത്തിരിയിൽ കണ്ടെടുത്ത സ്ഥലവും പരിസ്ഥിതിലോലം ആണെന്നാണ് പ്രധാന വിമർശനം byte. പ്രശാന്ത് കോൺഗ്രസ്

Conclusion:മെഡിക്കൽ കോളേജ് നിർമ്മിക്കുന്നില്ലെങ്കിൽ മടക്കിമലയിലെ ഭൂമി തിരികെ വേണം എന്നാണ് ഭൂമി നൽകിയവരുടെ നിലപാട്.
Last Updated : Aug 25, 2019, 11:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.