ETV Bharat / state

സി.കെ ജാനുവിന്‍റെ എൻഡിഎ പ്രവേശനത്തിൽ തർക്കം - സി.കെ. ജാനു എൻഡിഎയിലേക്ക്

ബിജെപിയിലെ പ്രശ്‌നങ്ങൾ അവർ തന്നെ പരിഹരിക്കണമെന്ന് സി.കെ ജാനു

C.K. Janu news  C.K. Janu to NDA  CK Janu wayanad  സി.കെ. ജാനു വാർത്ത  സി.കെ. ജാനു എൻഡിഎയിലേക്ക്  സി.കെ. ജാനു വയനാട്
സി.കെ. ജാനുവിന്‍റെ എൻഡിഎയിലേക്കുള്ള പ്രവേശനത്തിൽ തർക്കം
author img

By

Published : Mar 9, 2021, 5:03 PM IST

വയനാട്: സി.കെ ജാനുവിന്‍റെ എൻഡിഎയിലേക്കുള്ള പ്രവേശനത്തിൽ തർക്കം. ജാനുവിന്‍റെ വരവിൽ അതൃപ്‌തി അറിയിച്ച് ബിജെപി വയനാട് ജില്ലാ ഘടകം രംഗത്ത്. ജാനു എൻഡിഎ വിട്ടത് ബിജെപിയെ തള്ളി പറഞ്ഞായിരുന്നുവെന്ന് ബിജെപി വയനാട് ജില്ലാ പ്രസിഡന്‍റ് സജി ശങ്കർ പറഞ്ഞു. സംസ്ഥാന നേതൃത്വം വയനാട്ടിലെ പ്രവർത്തകരുടെ വികാരം മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും സജി ശങ്കർ കൂട്ടിചേർത്തു.

സി.കെ. ജാനുവിന്‍റെ എൻഡിഎയിലേക്കുള്ള പ്രവേശനത്തിൽ തർക്കം

അതേസമയം ബിജെപി ജില്ലാ നേതൃത്വത്തിന് മറുപടിയുമായി സി.കെ ജാനു രംഗത്തെത്തി. എൻഡിഎ പ്രവേശനത്തിൽ കാര്യങ്ങൾ വ്യക്തമാക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് സി.കെ ജാനു പറഞ്ഞു. ചർച്ച നടത്തിയത് സംസ്ഥാന നേതൃത്വമാണ്. അവർക്കിടയിലെ പ്രശ്‌നങ്ങൾ അവർ പരിഹരിക്കണം. ബിജെപി പ്രവർത്തകരുടെ വികാരം തെറ്റാണെന്ന് പറയാൻ കഴിയില്ല. അത് ന്യായവുമാണ്. ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ഭാഗത്ത് നിന്ന് ഈ കാര്യത്തിൽ വീഴ്ച്ചയില്ലെന്നും സി.കെ ജാനു വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.