ETV Bharat / state

പി.കെ അനിൽ കുമാർ പാർട്ടി വിട്ടതിന്‍റെ ഞെട്ടലിൽ കോൺഗ്രസ് നേതൃത്വം - p k anil kumar headlines

തോട്ടം മേഖലയിൽ വലിയ സ്വാധീനമുള്ള കോൺഗ്രസ് നേതാവായിരുന്നു പി.കെ അനിൽ കുമാർ.

പി.കെ അനിൽ കുമാർ  പി.കെ അനിൽ കുമാർ വാർത്ത  പാർട്ടി വിട്ടതിന്‍റെ ഞെട്ടലിൽ കോൺഗ്രസ് നേതൃത്വം  നിയമസഭാ തെരഞ്ഞെടുപ്പ്  P K anilkumar  pk anilkumar news  p k anil kumar headlines  assembly elections
പി.കെ അനിൽ കുമാർ പാർട്ടി വിട്ടതിന്‍റെ ഞെട്ടലിൽ കോൺഗ്രസ് നേതൃത്വം
author img

By

Published : Feb 28, 2021, 5:16 PM IST

Updated : Feb 28, 2021, 6:26 PM IST

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കിടെ വയനാട്ടിൽ പ്രമുഖ നേതാവായ പി.കെ അനിൽ കുമാർ പാർട്ടി വിട്ടതിന്‍റെ ഞെട്ടലിലാണ് കോൺഗ്രസ് നേതൃത്വം. ഡിസിസി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അനിൽ കുമാറിന് തോട്ടം മേഖലയിൽ വൻ സ്വാധീനമുണ്ട്. അനിൽകുമാർ പാർട്ടി വിടുന്നത് ഐഎൻടിയുസിക്ക് വലിയ ദോഷം ചെയ്യും. മേപ്പാടി സ്വദേശിയാണ് അനിൽകുമാർ. അതേ സമയം കൽപ്പറ്റയിൽ എൽജെഡി ഓഫീസിലെത്തിയ അനിൽ കുമാറിന് എം.വി.ശ്രേയാംസ് കുമാർ എം.പി പാർട്ടി പതാക കൈമാറി

എം വി ശ്രേയംസ്‌ കുമാർ

കഴിഞ്ഞ ദിവസമാണ് പാർട്ടിയിൽ നിന്നുള്ള അവഗണന കാരണം ലോക് താന്ത്രിക് ജനതാദളിലേക്ക് പോകുന്നതായി അനിൽകുമാർ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ട്രാക്ടർ റാലിയുടെ കാര്യം പോലും തന്നെ അറിയിച്ചിരുന്നില്ലെന്ന് അനിൽകുമാർ പറഞ്ഞു. മാർച്ച് നാലിനാണ് ലയന സമ്മേളനം നടക്കുന്നത്. ഒട്ടേറെ പേർ കോൺഗ്രസ് വിട്ട് അനിൽ കുമാറിനൊപ്പം എൽഡെഡിയിലേക്ക് പോകാൻ ഒരുങ്ങുന്നുണ്ട് എന്നാണ് സൂചന. അതേസമയം അനിൽ കുമാറിനെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Last Updated : Feb 28, 2021, 6:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.