ETV Bharat / state

കേരള പര്യടനം; മുഖ്യമന്ത്രി വയനാട്ടിലെത്തി പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തുന്നു

അതിഥികളുടെ നിർദേശങ്ങൾക്ക് മുഖ്യമന്ത്രി കൂടിക്കാഴ്‌ചയിൽ മറുപടി പറയും. അതേ സമയം മാനന്തവാടി ബിഷപ് ഉൾപ്പെടെയുള്ള മത നേതാക്കൾ കൂടിക്കാഴ്‌ചക്ക് എത്തിയിട്ടില്ല

മുഖ്യമന്ത്രി വയനാട്ടിലെത്തി  പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തുന്നു  പ്രമുഖരുമായി മുഖ്യമന്ത്രി ചർച്ചയിൽ  വയനാട്  കോഴിക്കോട് ജില്ലയിലെ പര്യടനം  CM pinarayi vijayan at wayanad  CM met leaders  CM at wayanad
മുഖ്യമന്ത്രി വയനാട്ടിലെത്തി; പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തുന്നു
author img

By

Published : Dec 27, 2020, 5:20 PM IST

Updated : Dec 27, 2020, 5:41 PM IST

വയനാട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരള പര്യടനത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി വയനാട്ടിലെത്തി. കൽപ്പറ്റ പുളിയാർമല കൃഷ്ണ ഗൗണ്ടർ ഹാളിൽ വിവിധ മേഖലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നു. വിവിധ സാമൂഹിക സംഘടനാ പ്രതിനിധികൾ, വ്യാപാരി വ്യവസായികൾ, പ്രൊഫഷണലുകൾ, അഭിഭാഷകർ, ഡോക്ടർമാർ, ആർക്കിടെക്റ്റുകൾ തുടങ്ങിയവരാകും ചടങ്ങിൽ പങ്കെടുക്കുന്നത്.

മുഖ്യമന്ത്രി വയനാട്ടിലെത്തി

വയനാട്ടിൽ പുതിയ കുടിവെള്ള പദ്ധതി തുടങ്ങുമെന്നും കാരാപ്പുഴ അണക്കെട്ടിൻ്റെ സംഭരണ ശേഷി ഉയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2023ൽ കാരാപ്പുഴ ജലസേചന പദ്ധതി പൂർണമായും കമ്മീഷൻ ചെയ്യും. ബാണാസുര സാഗർ പദ്ധതി 2024 ൽ കമ്മീഷൻ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതിഥികളുടെ നിർദേശങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയും. കോഴിക്കോട് ജില്ലയിലെ പര്യടനത്തിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലേക്ക് എത്തിയത്. എന്നാൽ മാനന്തവാടി ബിഷപ് ഉൾപ്പെടെയുള്ള മത നേതാക്കൾ കൂടിക്കാഴ്‌ചക്ക് എത്തിയിട്ടില്ല.

Last Updated : Dec 27, 2020, 5:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.