ETV Bharat / state

പുറത്തു പോയില്ലെങ്കിൽ പുറത്താക്കും: സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ വീണ്ടും നോട്ടീസ് - notice \

സഭയിൽ നിന്ന് പുറത്തു പോകുന്നില്ലെങ്കിൽ ഏപ്രിൽ 16 ന് മുമ്പ് കാരണം അറിയിക്കണമെന്നും കാനോൻ നിയമപ്രകാരം കന്യാസ്ത്രീകൾ പാലിക്കേണ്ട ചട്ടങ്ങൾ സിസ്റ്റർ ലംഘിച്ചെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

സിസ്റ്റർ ലൂസി കളപ്പുര
author img

By

Published : Mar 15, 2019, 11:57 AM IST

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് വീണ്ടും സഭയുടെ നോട്ടീസ്. സഭയിൽ നിന്നും പുറത്തു പോകണമെന്നും ഇല്ലെങ്കിൽ പുറത്താക്കുമെന്നും മുന്നറിയിപ്പ്. സിനഡ് തീരുമാനം ലംഘിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുത്തുവെന്നതാണ് സിസ്റ്റര്‍ക്കെതിരെയുളള കുറ്റം. കാറുവാങ്ങിയതും ശമ്പളം മഠത്തിന് നൽകാത്തതും ദാരിദ്ര്യ വ്രതത്തിനു എതിരാണെന്നും നോട്ടീസിൽ പറയുന്നു.

പുറത്തു പോകുന്നില്ലെങ്കിൽ ഏപ്രിൽ 16ന് മുമ്പ് കാരണം അറിയിക്കണമെന്നും കാനോൻ നിയമപ്രകാരം കന്യാസ്ത്രീകൾ പാലിക്കേണ്ട ചട്ടങ്ങൾ സിസ്റ്റർ ലംഘിച്ചെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന് മുമ്പ് നൽകിയ രണ്ട് നോട്ടീസിലും പ്രധാന കുറ്റമായി ആരോപിച്ചിരുന്നത് കന്യാസ്ത്രീ സമരങ്ങളിൽ പങ്കെടുത്തു എന്നതായിരുന്നു. ഈ രണ്ട് നോട്ടീസിനും സിസ്റ്റര്‍ ലൂസി കളപ്പുര മറുപടിയും നൽകിയിരുന്നു. എന്നാൽ ഇത്തവണത്തെ നോട്ടീസിൽ അതുൾപ്പെടുത്തിയിട്ടില്ല. മാത്രമല്ല സിസ്റ്റർ സ്വയം ഒഴിഞ്ഞു പോകാൻ തയ്യാറാണെങ്കിൽ വ്രത മോചനത്തിനുള്ള സൗകര്യങ്ങളെല്ലാം സന്തോഷത്തോടെ ചെയ്തു തരാമെന്നും നോട്ടീസിൽ പറയുന്നുണ്ട്.

സിസ്റ്റർ ലൂസ് കളപ്പുരയുടെ പ്രതികരണം

അതേസമയം പുറത്ത് പോകണമെന്നാവശ്യപ്പെട്ട സഭയുടെ നടപടി ഖേദകരമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. സന്യാസം വിട്ട് പോകാനല്ല സന്യാസ വ്രതം തുടരാൻ തന്നെയാണ് തീരുമാനമെന്നും മുമ്പ് നൽകിയ നോട്ടീസിനെല്ലാം കനോൻ നിയമങ്ങളും ചട്ടങ്ങളും ഉദ്ധരിച്ച് തന്നെയാണ് സഭയ്ക്ക് മറുപടി നൽകിയതെന്നും സിസ്റ്റര്‍ പറഞ്ഞു.

Intro:Body:

[3/15, 9:41 AM] Asha- Waynad: സഭയിൽ നിന്നും പുറത്തു പോകണമെന്നാവശ്യപെട്ട് സി ലൂസി കളപ്പുരക്ക് വീണ്ടും നോട്ടീസ്.. പുറത്തു പോയില്ലെങ്കിൽ പുറത്താക്കുമെന്ന് മുന്നറിയിപ്പ്.

[3/15, 9:41 AM] Asha- Waynad: സിനഡ് തിരുമാനം ലംഘിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുത്തുവെന്നത് പ്രധാന കുറ്റം

[3/15, 9:41 AM] Asha- Waynad: കാറുവാങ്ങിയതും ശമ്പളം മഠത്തിന് നൽകാത്തതും ദാരിദ്രവ്രതത്തിനു വിരുദ്ധം

[3/15, 9:41 AM] Asha- Waynad: കന്യാസ്ത്രി സമരത്തിൽ പങ്കെടുത്തുവെന്ന മ കുറ്റം ഇത്തവണത്തെ നോട്ടീസിലില്ല

[3/15, 9:41 AM] Asha- Waynad: പുറത്തു പോകുന്നില്ലെങ്കിൽ കാരണം ഏപ്രിൽ 16ന് മുമ്പ് അറിയിക്കണം

[3/15, 9:41 AM] Asha- Waynad: ലൂസി കളപ്പുര കാനോൻ നിയമപ്രകാരം കന്യാസ്ത്രി പിലിക്കേണ്ട ചട്ടങ്ങൾ ലംഘിച്ചു

[3/15, 9:41 AM] Asha- Waynad: എഫ് സി കോൺഗ്രിഗേഷൻ പ്രൊവിൻഷ്യാലിന്റെ താണ് നോട്ടീസ്

[3/15, 10:06 AM] Asha- Waynad: സഭയിൽ നിന്ന് സ്വയം ഒഴിഞ്ഞു പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് സി.ലൂ സി. കാനോൻ നിയമം തെറ്റിച്ചു എന്ന് തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നും സിസ്റ്റർ വയനാട്ടിൽ പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.