ETV Bharat / state

മോദിയെ പ്രകീർത്തിച്ച് വി മുരളീധരൻ, കൂകിവിളിച്ച് വിദ്യാർഥികൾ: സംഭവം കാസർകോട് കേന്ദ്ര സർവകലാശാലയില്‍

കേന്ദ്ര സർവകലാശാലയിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പ്രസംഗിക്കുന്നതിനിടെ വിദ്യാർഥികളുടെ കൂവൽ. കൂകിവിളിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് പ്രസംഗിക്കുന്നതിനിടെ.

v muraleedaran speech students issue  v muraleedaran  central university students  periya central university  v muraleedharan statement  students against v muraleedharan  v muraleedharan central university issue  കേന്ദ്ര സർവകലാശാല  കേന്ദ്ര സർവകലാശാലയിൽ വി മുരളീധരൻ  പ്രധാനമന്ത്രി നരേന്ദ്രമോദി  കേന്ദ്രമന്ത്രി വി മുരളീധരന് വിദ്യാർഥികളുടെ കൂവൽ  രാഹുൽ ഗാന്ധിക്കെതിരെ വി മുരളീധരൻ  വി മുരളീധരനെതിരെ കൂകിവിളിച്ച് വിദ്യാർഥികൾ  വി മുരളീധരൻ മാധ്യമങ്ങളോട്
വി മുരളീധരൻ
author img

By

Published : Mar 25, 2023, 3:08 PM IST

വി മുരളീധരനെതിരെ കൂകിവിളിച്ച് വിദ്യാർഥികൾ

കാസർകോട്: കേന്ദ്ര സർവകലാശാലയിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പ്രസംഗിക്കുന്നതിനിടെ കൂകിവിളിച്ച് വിദ്യാർഥികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് വിദ്യാർഥികൾ കേന്ദ്രമന്ത്രിക്ക് നേരെ കൂകിവിളിച്ചത്. കേരള വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടു, നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചു എന്നിങ്ങനെ പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് പരാമർശങ്ങൾ നടത്തുന്നതിനിടെയായിരുന്നു വിദ്യാർഥികൾ കൂകി വിളിച്ച് പ്രതികരിച്ചത്.

കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിനിടെയാണ് വിദ്യാർഥികളുടെ പ്രതികരണം. കേരള കേന്ദ്ര സര്‍വ്വകലാശാല കാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പരിപാടി നടന്നത്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സര്‍ക്കാര്‍ മുഖ്യാതിഥി ആയിരുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച് വെങ്കടേശ്വര്‍ലു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

രജിസ്ട്രാര്‍ ഡോ. എം മുരളീധരന്‍ നമ്പ്യാര്‍, പരീക്ഷ കൺട്രോളര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. എം എന്‍ മുസ്‌തഫ, സര്‍വ്വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

2021ലും 2022ലും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനമാണ് നടന്നത് . 1947 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്.

രാഹുൽ ഗാന്ധിക്കെതിരെ വി മുരളീധരൻ: രാഹുൽ ഗാന്ധിക്കെതിരെയുള്ള കോടതി വിധിയിൽ തെരുവിലിറങ്ങുന്നവർ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും നെഹ്‌റു കുടുംബത്തിന് ഈ രാജ്യത്തെ നിയമങ്ങൾ ബാധകമല്ലേ എന്നും കേന്ദ്രമന്ത്രി വി മുരളീധരൻ ചോദിച്ചു. കേന്ദ്ര സർവകലാ ശാലയിൽ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി സാങ്കേതികമാണെന്നും മറ്റു രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

അക്രമം അഴിച്ചുവിട്ട് കോടതി വിധിയെ ചോദ്യം ചെയ്യുകയാണ്. രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനകളെ സുപ്രിംകോടതി ഇതിന് മുമ്പും ചോദ്യം ചെയ്‌തിട്ടുണ്ട്. കോൺഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ പോലും പേരിനാണ് പ്രതിഷേധം നടക്കുന്നത്. എന്നാൽ കേരളത്തിൽ സിപിഎം കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു എന്നും മുരളീധരൻ ആരോപിച്ചു.

വയനാട് ഉപതെരെഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയെ നിർത്തരുതെന്നും കോൺഗ്രസിനെ പിന്തുണയ്ക്കണമെന്നും മുരളീധരൻ പറഞ്ഞു. അതിനിടെ, കേന്ദ്രമന്ത്രി പങ്കെടുത്ത കാസർകോട് കേന്ദ്ര സർവകലാശാല കാമ്പസിന് പുറത്ത് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധമുണ്ടായി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.

Also read: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ വ്യാപക പ്രതിഷേധം; വയനാടും കോഴിക്കോടും കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു

അതേസമയം, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ഇന്നലെ വയനാട്ടിലും കോഴിക്കോടും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്നലെ കൽപ്പറ്റയിൽ ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ടെലിഫോൺ എക്സ്‌ചേഞ്ചിലേയ്‌ക്ക് മാർച്ച് നടത്തിയിരുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി മാനന്തവാടിയിൽ യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.

കോഴിക്കോട് മുക്കം നോർത്ത് കാരശേരിയിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാത പ്രതിഷേധക്കാർ ഉപരോധിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനെ തുടർന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.

Also read: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം; കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം;300 പേര്‍ക്കെതിരെ കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.