ETV Bharat / state

സിസ്റ്റര്‍ ലൂസിക്ക് പിന്തുണയുമായി വിശ്വാസി സമൂഹം പ്രതിഷേധത്തിനൊരുങ്ങുന്നു

ഈ മാസം ഇരുപത്തിയെട്ടിന് മാനന്തവാടിയില്‍ ഐക്യദാര്‍ഢ്യ സദസും റാലിയും സംഘടിപ്പിക്കുമെന്ന് കാത്തലിക് ലെമെൻസ് അസോസിയേഷൻ.

സിസ്റ്റര്‍ ലൂസി കളപ്പുര
author img

By

Published : Aug 26, 2019, 2:37 PM IST

Updated : Aug 26, 2019, 3:09 PM IST

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസി സമൂഹം പ്രതിഷേധത്തിനൊരുങ്ങുന്നു. ബുധനാഴ്‌ച മാനന്തവാടിയില്‍ ഐക്യദാര്‍ഢ്യ സദസും റാലിയും സംഘടിപ്പിക്കുമെന്ന് കാത്തലിക് ലെമെന്‍സ് അസോസിയേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സഭാ നടപടികള്‍ അവസാനിപ്പിച്ച് സിസ്റ്റര്‍ക്ക് നീതി ലഭ്യമാക്കുക, എഫ്സിസി സഭാംഗമായ സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കാൻ നോട്ടീസ് നൽകിയ സുപ്പീരിയർ ജനറലിന്‍റെ നടപടി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.

സിസ്റ്റര്‍ ലൂസിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങി വിശ്വാസി കൂട്ടായ്‌മ

മാധ്യമപ്രവര്‍ത്തകരെ ചേര്‍ത്ത് സിസ്റ്റര്‍ ലൂസിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തിയ വൈദികനെതിരെ നടപടിയെടുക്കണം. വിഷയത്തിൽ മാനന്തവാടി രൂപത ബിഷപ് മറുപടി പറയണം. കന്യാസ്ത്രീകളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസുകളില്‍ പുനരന്വേഷണം നടത്തണം. കന്യാസ്ത്രീ മഠങ്ങളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും കാത്തലിക് ലെമെൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Intro:Body:

സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്യുക 

കാത്തലിക് ലെമെൻസ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക് 

28നു മാനന്തവാടിയിൽ ഐക്യദാർഢ്യ സദസ്സും റാലിയും 

എഫ് സി സി സഭാംഗമായ സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കാൻ നോട്ടീസ് നൽകിയ സുപ്പീരിയർ ജനറലിന്റെ നോട്ടീസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ സംഘടനയായ കാത്തലിക് ലെമെൻസ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ഈ മാസം 28ന് മാനന്തവാടിയിൽ ഐക്യദാർഢ്യ സദസ്സും റാലിയും നടത്തും. 

രാവിലെ 10 മണിക്ക് സെന്റ് മേരീസ് പ്രൊവിൻഷ്യൽ ഹൗസിനു മുന്നിൽ ആരംഭിക്കുന്ന പരിപാടിയിൽ പ്രമുഖർ സംബന്ധിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. സിസ്റ്റർ ലൂസിക്കെതിരെ മാധ്യമപ്രവർത്തകരെയും ചേർത്ത് സമൂഹമാധ്യമങ്ങളിൽ അപവാദം പ്രചരിപ്പിച്ച വൈദികനെതിരെ നടപടി സ്വീകരിക്കണം. വിഷയത്തിൽ മാനന്തവാടി രൂപത ബിഷപ്പ് മറുപടി പറയണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

കന്യാസ്ത്രീകളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസുകളിൽ പുനരന്വേഷണം നടത്തണം. കന്യാമഠങ്ങളുടെ സംരക്ഷണത്തിന് സർക്കാർ നിയമം കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെട്ടു.

Conclusion:
Last Updated : Aug 26, 2019, 3:09 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.