വയനാട്: കുറ്റ്യാടി ചുരത്തില്‍ പത്താം വളവിന് സമീപം ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. കണ്ണൂരില്‍ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കാറില്‍ നിന്നും പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ കാര്‍ മുഴുവനായും കത്തിനശിക്കുകയും ചെയ്‌തു. നാദാപുരം ചേലക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
കുറ്റ്യാടി ചുരത്തില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു - വയനാട്ടില്‍ കാറിന് തീപിടിച്ചു
കാറില്‍ നിന്നും പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായമില്ല.
കുറ്റ്യാടി ചുരത്തില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു