വയനാട്: മുത്തങ്ങയിൽ കഞ്ചാവ് പിടികൂടി. ബത്തേരി തകരപ്പാടിയിലെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൈകിട്ട് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മൈസൂരിൽ നിന്നും മലപ്പുറം എടപ്പാളിലേക്ക് വന്ന കാറിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം എടപ്പാൾ സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഫക്രുമിൻ, ഷഹബാസ് മുർഷിദ്ദ് ( 24 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മുത്തങ്ങയിൽ കഞ്ചാവ് പിടികൂടി - Muthanga ganja
ബത്തേരി തകരപ്പാടിയിലെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്

മുത്തങ്ങയിൽ കഞ്ചാവ് പിടികൂടി