വയനാട് : പുത്തൂർവയൽ മഞ്ഞളാം കൊല്ലിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി മുത്തുകൃഷ്ണനാണ് (72 ) മരിച്ചത്.
രണ്ടാഴ്‌ചയിലേറെയായി ഇയാൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. പാലക്കാട് മകളുടെ വീട്ടിൽ ആയിരുന്ന ഭാര്യ തിരിച്ചെത്തിയപ്പോഴാണ് വീടിന് സമീപം മൃതദേഹം കണ്ടത്.
Also Read: പാലക്കാട് ബയോഗ്യാസ് ഫാക്‌ടറിയിൽ തീപിടിത്തം ; 30 പേര്‍ക്ക് പരിക്ക്
വീട്ടിൽ നിന്ന് ആത്‌മഹത്യ കുറിപ്പ് കണ്ടെത്തിയതായും പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതകളില്ലെന്നും മേപ്പാടി പോലീസ് അറിയിച്ചു. ഫൊറൻസിക് വിദഗ്‌ധർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.