വയനാട്: ബാണാസുര മലയിൽ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തന്‍റെ സഹോദരന്‍ വേല്‍മുരുകന്‍ ആണോ എന്ന് തിരിച്ചറിയാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മധുരൈ കുളമംഗലം എളമ്പൂര്‍ സ്വദേശി എ.മുരുകന്‍ വയനാട് ജില്ലാ കലക്ടര്‍ക്കും സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കും കത്തയച്ചു. കൊല്ലപ്പെട്ടത് വേല്‍മുരുകനാണെന്ന് തിരിച്ചറിയാന്‍ മൃതദേഹം തനിക്ക് കൈമാറണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. വേൽമുരുകന്‍റെ മൃതദേഹം ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് ആയിരുന്നു ഇന്നലെ വയനാട് ജില്ല പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞത്. മൃതദേഹം വേൽമുരുഗന്‍റേത് തന്നെയാണന്ന് ഉറപ്പുവരുത്താൻ ഡി.എൻ.എ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചിരുന്നു.
വേല്‍മുരുകന്‍റെ മൃതദേഹം തിരിച്ചറിയാന്‍ അവസരം നല്‍കണമെന്ന് സഹോദരന്‍ - ആഭ്യന്തര സെക്രട്ടറി
ബാണാസുര മലയിൽ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് വേല്‍മുരുകന്‍ ആണോ എന്ന് തിരിച്ചറിയാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ മുരുകന്‍ വയനാട് ജില്ലാ കലക്ടര്‍ക്കും സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കും കത്തയച്ചു.