ETV Bharat / state

Bribes From Drug Traffickers : എംഡിഎംഎയും കഞ്ചാവും കടത്തിയവരെ കൈക്കൂലി വാങ്ങി വിട്ടയച്ചു; 5 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Excise officials who took bribes were suspended : മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ മയക്കുമരുന്നുമായി എത്തിയ സംഘത്തിൽ നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയത്. ലഹരികടത്തിയ സംഘത്തിലെ യുവാവ് മറ്റൊരു കേസിൽ പിടിയിലാകുകയും കൈക്കൂലി നൽകാനിടയായ സംഭവം സഹതടവുകാരനോട് പങ്കുവയ്‌ക്കുകയും ചെയ്‌തതാണ് കേസിൽ നിർണായകമായത്.

Excise officials suspended  Excise officials who took bribes were suspended  Excise officials suspended Wayanad  കൈക്കൂലി കേസ് വയനാട്  crime news  മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റ്  Muthanga Excise Check post bribery case  bribery case Excise officials suspended  MDMA
Bribes From Drug Traffickers
author img

By ETV Bharat Kerala Team

Published : Sep 6, 2023, 7:48 AM IST

Updated : Sep 6, 2023, 7:54 AM IST

വയനാട് : ലഹരിമരുന്ന് കടത്തിയ കാർ യാത്രക്കാരിൽ നിന്ന് കൈക്കൂലി വാങ്ങിയ ശേഷം വിട്ടയച്ച സംഭവത്തിൽ അഞ്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ (Bribes From Drug Traffickers Excise Officials Suspended). മുത്തങ്ങ എക്സൈസ് ഇന്‍സ്‌പെക്‌ടര്‍ ടി എച്ച് ഷഫീക്, പ്രിവന്‍റീവ് ഓഫിസര്‍മാരായ പി കെ പ്രഭാകരന്‍, ടി ബി അജീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം കെ ബാലകൃഷ്‌ണന്‍, കെ കെ സുധീഷ് എന്നിവരെയാണ് എക്‌സൈസ് വിജിലന്‍സിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ എക്‌സൈസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്‌തത്. 2022 മാർച്ച് 21നാണ് പരിശോധനയ്‌ക്കിടെ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ എംഡിഎംഎയും (MDMA) കഞ്ചാവും (Ganja) അടക്കമുള്ള ലഹരിമരുന്നുമായി എത്തിയ കാര്‍ യാത്രികരെ അര ലക്ഷം രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചത് (Excise officials suspended for taking bribes).

ഇതില്‍ പ്രിവന്‍റീവ് ഓഫിസര്‍ പി കെ പ്രഭാകരന്‍, സിവില്‍ എക്സൈസ് ഓഫിസര്‍ കെ കെ സുധീഷ് എന്നിവര്‍ മുമ്പ് മറ്റൊരു കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് നിലവില്‍ സസ്പെന്‍ഷനില്‍ തുടരുകയാണ്. മൈസൂരില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കോഴിക്കോട് സ്വദേശികളായ യുവാക്കളിൽ നിന്ന് മുത്തങ്ങ ചെക്ക്‌ പോസ്റ്റിലെ വാഹന പരിശോധനക്കിടെയാണ് എംഡിഎംഎയും എംഡിഎംഎ വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും പിടികൂടിയത്. ഇവരില്‍നിന്ന് 50,000 രൂപയോളം കൈക്കൂലി വാങ്ങിയ ശേഷം കേസെടുക്കാതെ വിട്ടയച്ചു എന്നതായിരുന്നു പരാതി (Bribes From Drug Traffickers). സംഘത്തിലുണ്ടായിരുന്ന ഫാസിര്‍ എന്നയാള്‍ മറ്റൊരു കേസില്‍പെട്ട് ജയിലില്‍ കഴിയവെ സഹ തടവുകാരനോട് നടത്തിയ വെളിപ്പെടുത്തലിലാണ് കൈക്കൂലി വിവരം പുറത്തറിയുന്നത്.

മയക്കുമരുന്ന് പിടികൂടിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒരു ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ 50,000 രൂപ നല്‍കി ഒത്തുതീര്‍പ്പാക്കുകയായിരുന്നു. തുടര്‍ന്ന് പിന്‍സീറ്റിലുണ്ടായിരുന്ന സഹയാത്രികനിൽ നിന്നും 30 ഗ്രാം കഞ്ചാവ് മാത്രം പിടിച്ചെടുത്തതായി കാണിച്ച് അയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. ഇയാൾ ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറുകയായിരുന്നവെന്ന് കൃത്രിമ മൊഴിയായി രേഖപ്പെടുത്തിയാണ് കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ പ്രതികളെ വിട്ടയച്ചത്.

ആരോപണം ശ്രദ്ധയില്‍പ്പെട്ട എക്‌സൈസ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് കൈക്കൂലി വിവരം പുറത്തുവന്നത്. ഗൂഗിള്‍ പേ വഴിയാണ് പണം കൈമാറിയതെന്ന് ഉൾപ്പെടയുള്ള കാര്യങ്ങൾ അന്വേഷണത്തില്‍ വ്യക്‌തമായി. ഇതിനാല്‍ ഗുരുതരമായ അധികാര ദുര്‍വിനിയോഗവും അഴിമതിയും അച്ചടക്ക ലംഘനവും കൃത്യവിലോപവും ഉദ്യോഗസ്ഥര്‍ നടത്തിയതായി ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തതെന്ന് എക്‌സൈസ് കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.

Last Updated : Sep 6, 2023, 7:54 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.