വയനാട്: കെ.സുരേന്ദ്രനെതിരെയുള്ള കോഴ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. വയനാട് ജില്ലാ ക്രൈബ്രാഞ്ച് ഡിവൈഎസ്‌പി മനോജ് കുമാറിനാണ് അന്വേഷണ ചുമതല. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സികെ ജാനുവിന് മത്സരിക്കാൻ കോഴ നൽകിയെന്ന കേസിലാണ് അന്വേഷണം.
read more:സ്ഥാനാർഥിയാകാൻ കോഴ; കെ. സുരേന്ദ്രനെതിരെ കേസ്
ജാനുവിന് പണം നൽകിയതിന് തെളിവായി സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണങ്ങളുടെ ശബ്‌ദരേഖ കഴിഞ്ഞ ദിവസങ്ങളിൽ ജെആർപി ട്രഷറർ പ്രസീത പുറത്ത് വിട്ടിരുന്നു.