ETV Bharat / state

പുത്തുമലയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ഉരുൾപൊട്ടൽ നടന്ന പുത്തുമലയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ഏലവയലിന് താഴെ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നാണ് അണ്ണയ്യന്‍റെ മൃതദേഹം കണ്ടെടുത്തത്.

പുത്തുമലയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
author img

By

Published : Aug 18, 2019, 6:51 PM IST

Updated : Aug 18, 2019, 8:18 PM IST

വയനാട്: ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് പുത്തുമലയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പുത്തുമല സ്വദേശി അണ്ണയ്യന്‍റെ മൃതദേഹമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഉരുൾപൊട്ടൽ നടന്ന പുത്തുമലയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ഏലവയലിന് താഴെ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നാണ് അണ്ണയ്യന്‍റെ മൃതദേഹം കണ്ടെടുത്തത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാറക്കൂട്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. നൂറടി താഴ്‌ചയിൽ പാറകൾക്കിടയിൽ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം. അഗ്നിശമന സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച കേരള എമർജൻസി ടീം അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.

ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് പുത്തുമലയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ആറ് പേരെയാണ് ഇനിയും കണ്ടെത്താന്‍ ഉള്ളത്. പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് 17 പേരെയാണ് കാണാതായത്. നാളെ ഭൂഗര്‍ഭ റഡാര്‍ എത്തിച്ച് പ്രദേശത്ത് വീണ്ടും തിരച്ചില്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Intro:വയനാട്ടിലെ പുത്തുമലയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു .പുത്തുമല സ്വദേശി അണ്ണയ്യൻ്റേതാണ് മൃതദേഹം. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു

Body:ഉരുൾപൊട്ടൽ നടന്ന പുത്തുമലയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ഏലവയലിനു താഴെ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നാണ് അണ്ണയ്യൻറെ മൃതദേഹം കണ്ടെടുത്തത് .മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നും എടുത്തത്.100അടി താഴ്ചയിൽ പാറകൾക്കിടയിൽ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അഗ്നിശമന സേനയുടെ പ്രത്യേക പരിശീലനം കിട്ടിയകേരള എമർജൻസി ടീം അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി .6 പേരെ കൂ ടിയാണ് ഇനി കണ്ടെത്താൻ ഉള്ളത്. പ്രദേശത്ത് റഡാർ എത്തിച്ച് നാളെ തിരച്ചിൽ നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്

Conclusion:
Last Updated : Aug 18, 2019, 8:18 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.