വയനാട്: വയനാട്ടിൽ സുൽത്താൻ ബത്തേരിക്കടുത്ത് നായ്ക്കട്ടിയിൽ വീട്ടിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. നായ്ക്കട്ടി സ്വദേശികളായ ബെന്നി, അംല എന്നിവരാണ് മരിച്ചത്. സ്ഫോടക വസ്തു ശരീരത്തിൽ കെട്ടിവച്ചാണ് ബെന്നി അംലയേയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ബെന്നി യുടെ ഫർണിച്ചർ വർക്ക് ഷോപ്പിൽ നിന്ന് പൊലീസ് ഡിറ്റണേറ്ററും ജലാറ്റിൻ സ്റ്റിക്കും കണ്ടെത്തി. ബെന്നിയും അംലയും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നും ആറുമാസമായി അംല സൗഹൃദം ഉപേക്ഷിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അംലയുടെ ഭർത്താവ് നാസർ പള്ളിയിൽ പോയ സമയത്താണ് ബെന്നി ഇവരുടെ വീട്ടിൽ എത്തിയത്. അംലയുടെ ആറുവയസുകാരിയായ മകളുടെ മുന്നിൽ വച്ചാണ് സ്ഫോടനം നടന്നത്. സംഭവസ്ഥത്തു നിന്നും നാടൻ സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.