കല്‍പ്പറ്റ: ബെംഗലൂരുവില്‍ നിന്ന് നാട്ടിലേക്ക് വരും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുൽത്താൻ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടനെ മരണം സംഭവിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. മരിച്ച ലൈലയുടെ മകൻ വയനാട്ടിലെ വാരമ്പറ്റയിലാണ് താമസിക്കുന്നത്. മൃതദേഹം വാരമ്പറ്റയിൽ സംസ്‌ക്കരിക്കും. നേരത്തെ വ്യാഴാഴ്‌ച ബെംഗളൂരുവിൽ നടത്തിയ പരിശോധനയില്‍ ലൈല കൊവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി - covid death news
തലശേരി സ്വദേശി ലൈല(62) യാണ് മരിച്ചത്. മൃതദേഹം വാരമ്പറ്റയിൽ സംസ്‌ക്കരിക്കും