വയനാട്: അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും മര്‍ദിച്ച സംഭവത്തില്‍ മുഖ്യ പ്രതി സജീവാനന്ദന് പിടിയില്‍. കര്‍ണാടകയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. സജീവാനന്ദനെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റം നേരത്തെ ചുമത്തിയിരുന്നു.
കഴിഞ്ഞ മാസം 22ന് രാത്രിയാണ് യുവാവിനും യുവതിക്കും നടുറോഡില്‍ മര്‍ദനമേറ്റത്. യുവാവിനെ മർദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ കരണത്തടിച്ചു. നാട്ടുകാര്‍ സജീവാനന്ദനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും കേസെടുക്കാതെ വിട്ടു. സമൂഹമാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതിനെത്തുടർന്നാണ് പിന്നീട് പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. സജീവാനന്ദനൊപ്പം ലോഡ്ജിൽ എത്തി യുവതിയെ ശല്യം ചെയ്ത കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം നേമത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.