ETV Bharat / entertainment

സിനിമ നിര്‍മ്മാതാവ് ബസ്സില്‍ കുഴഞ്ഞുവീണ് മരിച്ചു

കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ സിനിമ നിര്‍മ്മാതാവ് മനു പത്‌മനാഭന്‍ നായര്‍ കുഴഞ്ഞ് വീണ് മരിച്ചു. ബസില്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങി. കൂമന്‍, വെള്ളം തുടങ്ങി സിനിമകളുടെ നിര്‍മ്മാണ പങ്കാളിയായിരുന്നു..

PADMANABHAN NAIR PASSES AWAY  PADMANABHAN NAIR  മനു പത്‌മനാഭന്‍ നായര്‍  മനു പത്‌മനാഭന്‍ നായര്‍ അന്തരിച്ചു
Producer Padmanabhan Nair (ETV Bharat)
author img

By ETV Bharat Entertainment Team

Published : 2 hours ago

മലയാള സിനിമ നിര്‍മ്മാതാവ് മനു പത്‌മനാഭന്‍ നായര്‍ അന്തരിച്ചു. കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. കോയമ്പത്തൂരില്‍ നിന്നുള്ള യാത്രയ്‌ക്കിടെ പാലക്കാട് വച്ചായിരുന്നു സംഭവം.

കുഴഞ്ഞുവീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മനു പത്‌മനാഭന്‍റെ മൃതദേഹം കോട്ടയത്തെ വീട്ടില്‍ എത്തിച്ചിട്ടുണ്ട്.

'കൂമന്‍', 'വെള്ളം' എന്നീ സിനിമകളുടെ നിര്‍മ്മാണ പങ്കാളിയായിരുന്നു അദ്ദേഹം. ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രമാണ് 'കൂമന്‍'. നിരൂപക പ്രേക്ഷക പ്രശംസകള്‍ ലഭിച്ച ചിത്രം ബോക്‌സ്‌ ഓഫീസിലും വിജയിച്ചിരുന്നു.

യഥാര്‍ത്ഥ ജീവിത സംഭവത്തെ ആസ്‌പദമാക്കി ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'വെള്ളം'. ഈ ചിത്രവും ഏറെ നിരൂപക പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

'പ്രകാശം പരത്തുന്ന പെണ്‍കുട്ടി', 'പത്ത് കല്‍പ്പനകള്‍' എന്നീ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. വൈ എന്‍റര്‍ടെയിന്‍മെന്‍റ്‌സിന്‍റെ മാനേജിംഗ് ഡയറക്‌ടര്‍ കൂടിയാണ് മനു പത്‌മനാഭന്‍ നായര്‍. ഭാര്യ ഗീത, മകള്‍ വൈഗ.

Also Read: നടി ശോഭിത മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.