ETV Bharat / state

പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയില്‍ ദുരിതം പേറി ആദിവാസി കുടുംബം

വരടിമൂല പണിയ ആദിവാസി കോളനിയിലെ ലീലയുടെയും ദേവന്‍റെയും വീടാണിത്. എട്ടു വർഷമായി ഈ കൂരയിലാണ് ഇവരുടെ താമസം. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴു പേർ ഉണ്ട് വീട്ടിൽ. ഇവർക്ക് ഫോണില്ല, ടിവി ഇല്ല, വീട്ടിൽ വൈദ്യുതിയുമില്ല.

Adivasi family  distress  plastic sheets  wayanad  മാനന്തവാടി നഗരസഭ  പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂര  ആദിവാസി കുടുംബം
പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയില്‍ ദുരിതം പേറി ആദിവാസി കുടുംബം
author img

By

Published : Jun 19, 2020, 9:25 PM IST

Updated : Jun 19, 2020, 9:52 PM IST

വയനാട്ട്: മാനന്തവാടി നഗരസഭയിലെ വരടിമൂലയിൽ പ്ലാസ്റ്റിക് ഷീറ്റ് മറച്ച കൂരയിൽ വർഷങ്ങളായി യാതനയിലാണ് ഒരു ആദിവാസി കുടുംബം. റേഷൻ കാർഡ്‌ ഇല്ലാത്തതു കാരണം സർക്കാർ ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭിക്കുന്നില്ല. വരടിമൂല പണിയ ആദിവാസി കോളനിയിലെ ലീലയുടെയും ദേവന്‍റെയും വീടാണിത്. എട്ടു വർഷമായി ഈ കൂരയിലാണ് ഇവരുടെ താമസം. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴു പേർ ഉണ്ട് വീട്ടിൽ. ഇവർക്ക് ഫോണില്ല, ടിവി ഇല്ല, വീട്ടിൽ വൈദ്യുതിയുമില്ല.

പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയില്‍ ദുരിതം പേറി ആദിവാസി കുടുംബം

കുട്ടികളിൽ രണ്ടുപേർ സ്കൂൾ വിദ്യാർഥികളാണ്. ഓൺലൈൻ പഠനത്തിന് മറ്റു വീടുകളെയാണ് ഇവർ ഇപ്പോൾ ആശ്രയിക്കുന്നത്. മണ്ണിടിച്ചിൽ ഭീഷണി ഉള്ള സ്ഥലത്താണ് ഇവരുടെ താമസം. മഴ കനത്താൽ മണ്ണിടിഞ്ഞ് കുടിൽ നിലം പൊത്തും. സ്ഥലം സുരക്ഷിതമല്ലാത്തതുകൊണ്ട് ഇവിടെ വീടു പണിയാൻ സർക്കാർ സഹായം കിട്ടില്ല. വീടും സ്ഥലവും ഒരുമിച്ചു കിട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ആയിട്ടില്ല. മണ്ണിടിച്ചിൽ കാരണം കഴിഞ്ഞ രണ്ടു മഴക്കാലത്തും കോളനിയിൽ ഉള്ളവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു.

റേഷൻകാർഡ് ഇല്ലാത്തത് കാരണം പ്രളയബാധിതർക്കുള്ള അടിയന്തര ധനസഹായം പോലും ലീലയുടെയും ദേവന്‍റെയും കുടുംബത്തിന് ഇതുവരെ കിട്ടിയിട്ടില്ല .കൂലിപ്പണി ചെയ്താണ് ദേവൻ കുടുംബം പുലർത്തുന്നത് . ലോക്ക് ഡൗൺ ആയതോടെ പണിയും കുറഞ്ഞു. അധികൃതർ കണ്ണുതുറന്നെങ്കിൽ മാത്രമേ ഈ കുടുംബത്തിന് ഇനി ദുരിതത്തിൽ നിന്ന് കരകയറാനാകൂ.

Last Updated : Jun 19, 2020, 9:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.