വയനാട്: മുട്ടിൽ മരംമുറി കേസിൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം വയനാട്ടിലെത്തി. എഡിജിപി എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിലെത്തിയത്. സംഘം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മരം മുറിയിൽ പ്രതികളുടെ ഇടപെടൽ, ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായ സഹായം എന്നിവയെക്കുറിച്ചെല്ലാം സംഘം വിശദമായി പരിശോധിക്കും.
Also Read: എസ്ഐയുസി ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ എസ്ഇബിസി സംവരണ പട്ടികയിൽ ഉൾപ്പെടുത്തും
അതേസമയം, വിവിധ വകുപ്പുകളുടെ ഏകോപനമാണ് ഉന്നതതല സംഘത്തിന്‍റെ പ്രധാനലക്ഷ്യം എന്ന് അന്വേഷണ ചുമതലയുള്ള ക്രൈം ബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. നിരാലംബരായ ആളുകളെയും മാഫിയകളെയും വേർതിരിച്ച് കാണാൻ അന്വേഷണ സംഘത്തിന് സാധിക്കുമെന്നും കുറ്റവാളികൾ ആരുംതന്നെ രക്ഷപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈത്തിരി പൊലീസ് ട്രെയ്‌നിങ് സെന്‍ററിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: കേരളത്തിൽ 13,270 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു