ETV Bharat / state

Girl Stabbed in Lakkidi|  വിദ്യാർഥിനിയെ കുത്തി പരിക്കേൽപ്പിച്ച സംഭവം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും - ലക്കിടി ഓറിയന്‍റൽ കോളജ്

പ്രണയം നിരസിച്ചതിന്‍റെ പേരിൽ ഇന്നലെ (നവംബർ 22) വൈകീട്ടാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപു, പുൽപള്ളി സ്വദേശിനിയായ പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചത് (college student stabbed).

പ്രണയം നിരസിച്ചതിന് കൊലപാതകശ്രമം  വിദ്യാർഥിനിയെ കുത്തി പരിക്കേൽപ്പിച്ച സംഭവം  Girl Stabbed in Lakkidi  wayanad stabbing case  Evidence collection  തെളിവെടുപ്പ്  സി.ജെ.എം കോടതി  CJM court  college student stabbed  Lakkidi Oriental College  ലക്കിടി ഓറിയന്‍റൽ കോളജ്  ദീപു
Girl Stabbed in Lakkidi| ലക്കിടിയിൽ വിദ്യാർഥിനിയെ കുത്തി പരിക്കേൽപ്പിച്ച സംഭവം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
author img

By

Published : Nov 23, 2021, 12:34 PM IST

വയനാട്: ലക്കിടിയിൽ പ്രണയം നിരസിച്ച വിദ്യാർഥിനിയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ (Girl Stabbed in Lakkidi) പ്രതി ദീപുവിനെ ഇന്ന് (ചൊവ്വ) കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിന് ശേഷമായിരിക്കും (Evidence collection) കൽപറ്റയിൽ സി.ജെ.എം കോടതിയിൽ (Chief Judicial Magistrate (CJM) ) ഹാജരാക്കുന്നത്. അതേസമയം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പരിക്കേറ്റ വിദ്യാർഥിനിയെ വിദഗ്‌ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Girl Stabbed in Lakkidi| ലക്കിടിയിൽ വിദ്യാർഥിനിയെ കുത്തി പരിക്കേൽപ്പിച്ച സംഭവം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

മുഖത്തും കഴുത്തിലും കൈയ്ക്കുമാണ് പെൺകുട്ടിക്ക് പരിക്കേറ്റിട്ടുള്ളത്. മുഖത്ത് സാരമായി പരിക്കുള്ളതിനാൽ പൊലീസിന് ഇതുവരെ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന പ്രതിയുടെ ബന്ധു ജിഷ്ണുവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടിയെ ആക്രമിക്കാനാണ് ദീപു വന്നതെന്ന് അറിയില്ലെന്നാണ് ഇയാളുടെ മൊഴി. കൂടുതൽ ചോദ്യം ചെയ്യലിനു ശേഷമേ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ.

READ MORE: Girl Stabbed in Wayanad |വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്, ശേഷം ആത്മഹത്യാശ്രമം

പ്രണയം നിരസിച്ചതിന്‍റെ പേരിൽ ഇന്നലെ (നവംബർ 22) വൈകീട്ടാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപു, പുൽപള്ളി സ്വദേശിനിയായ പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചത് (college student stabbed). ലക്കിടി ഓറിയന്‍റൽ കോളജിലെ (Lakkidi Oriental College) രണ്ടാം വർഷ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയാണ് പെൺകുട്ടി. കോളജിന് സമീപത്തായിരുന്നു ആക്രമണം. ആക്രമണത്തിന് ശേഷം ഇടതു കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് വൈത്തിരി പൊലീസിന് കൈമാറിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.