വയനാട്: സുൽത്താൻ ബത്തേരി സർവജന സ്‌കൂളിൽ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർഥി ഷഹല ഷെറിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. മന്ത്രി എ.കെ.ബാലൻ ഷഹലയുടെ വീട്ടിൽ നേരിട്ടെത്തിയാണ് ധനസഹായമായ പത്ത് ലക്ഷം രൂപ കൈമാറിയത്. അശ്രദ്ധയുടെ ഇരയായിരുന്നു ഷഹലയെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു.
ഹർത്താലിന്റെ പേരിൽ സംഘർഷങ്ങൾ നടത്താൻ ആരെയും അനുവദിക്കില്ല. പൗരത്വ ഭേദഗതി ബില്ലിന് എതിരായി ഹര്‍ത്താല്‍ നടത്തേണ്ടതിന്‍റെ അനിവാര്യത തീരുമാനിക്കേണ്ടത് നടത്തുന്നവർ തന്നെയാണ്. വർഗീയ സംഘടനങ്ങൾ ഇത്തരം സാഹചര്യങ്ങള്‍ മുതലെടുക്കകയാണെന്നും മന്ത്രി വ്യക്തമാക്കി.