കൽപ്പറ്റ: വയനാട്ടിൽ വ്യാഴാഴ്‌ച സ്ഥിരീകരിച്ച പോസിറ്റീവ് കേസ് ഉള്‍പ്പെടെ 1,356 പേരെ കൂടെ നിരീക്ഷണത്തില്‍ ഉൾപ്പെടുത്തി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 4,281ആയി. അഞ്ച് പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്.
63 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 43 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. 19 ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിലായി 806 വാഹനങ്ങളില്‍ എത്തിയ 1,241 പേരെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗ ലക്ഷണങ്ങളില്ല.