ETV Bharat / state

ആദ്യമായി പുല്ലുപ്പന്‍, വയനാട് സര്‍വേയില്‍ 156 ഇനം പക്ഷികള്‍ - വയനാട് വനം വകുപ്പ്

തെക്കേ വയനാട്ടിലെ മണ്ടമലയില്‍ നിന്നും ആദ്യമായി പുല്ലുപ്പന്‍ പക്ഷിയെ കണ്ടെത്തി

156 species of birds were found in South Wayanad  തെക്കേ വയനാട്ടില്‍ 156 ഇനം പക്ഷികളെ കണ്ടത്തി  വയനാട്  wayanad  കല്‍പറ്റ-സൗത്ത് വയനാട്  കല്‍പറ്റ  സൗത്ത് വയനാട്  kalpatta  kalpata-south wayanad  south wayanad  hume centre for ecology  ഹ്യൂം സെന്‍റര്‍ ഫോര്‍ ഇക്കോളജി  forest department  wayanad forest division  forest division  വയനാട് വനം വകുപ്പ്  വനം വകുപ്പ്
156 species of birds were found in South Wayanad
author img

By

Published : Mar 16, 2021, 5:34 PM IST

വയനാട്: കല്‍പറ്റ-സൗത്ത് വയനാട് വനം വകുപ്പും ഹ്യൂം സെന്‍റര്‍ ഫോര്‍ ഇക്കോളജിയും സംയുക്തമായി തെക്കേ വയനാട്ടിലെ മലനിരകളില്‍ നടത്തിയ സര്‍വേയില്‍ 156 ഇനം പക്ഷികളെ കണ്ടെത്തി. വെള്ളരിമല, കട്ടിപ്പാറ, തൊള്ളായിരംമല, കാട്ടിമറ്റം, എളമ്പിലേരിമല, അരണമല, ചെമ്പ്രമല, കാര്‍ഗില്‍, ലക്കിടി, മണ്ടമല, അമ്പമല, വണ്ണാത്തിമല, കുറിച്യര്‍മല, അട്ടമല എന്നിവിടങ്ങളിലായിരുന്നു മൂന്ന് ദിവസത്തെ സര്‍വേ. 2007ലാണ് ഇതിനുമുമ്പ് തെക്കേവയനാട്ടില്‍ പക്ഷി നിരീക്ഷണം നടത്തിയത്.

സമുദ്രനിരപ്പില്‍നിന്ന് 6,000 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലത്തലപ്പുകളില്‍(ആകാശദ്വീപ്) മാത്രം കണ്ടുവരുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ ബാണാസുര ചിലപ്പന്‍ പക്ഷിയുടെ ആവാസകേന്ദ്രങ്ങളിലായിരുന്നു സര്‍വേ. 15 തരം പരുന്തുകൾ, ഏഴിനം മൂങ്ങകൾ, 11 തരം പാറ്റപിടിയന്‍മാർ, എട്ടിനം ചിലപ്പന്‍ പക്ഷികൾ, ഏഴ് തരം മരംകൊത്തികൾ എന്നിങ്ങനെ നിരവധി ഇനം പക്ഷികളെ സര്‍വേയില്‍ കണ്ടെത്തി. ചെമ്പന്‍ ഏറിയന്‍, ബോണല്ലി പരുന്ത്, വെള്ളിക്കണ്ണി പരുന്ത്, കിന്നരി പരുന്ത്, കാക്കമരംകൊത്തി, പാറനിരങ്ങന്‍, നെല്‍ പൊട്ടന്‍ എന്നിവയും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു.

തെക്കേ വയനാട്ടിലെ മണ്ടമലയില്‍ നിന്നും ആദ്യമായി പുല്ലുപ്പന്‍ പക്ഷിയെ കണ്ടെത്തി. ഏഷ്യന്‍ ബ്രൗണ്‍ ഫ്ളൈക്യാച്ചര്‍ പക്ഷിയുടെ പ്രജനനത്തിനും സര്‍വേ ടീം സാക്ഷികളായി. പൊതുവേ മധ്യ ഇന്ത്യയില്‍ മാത്രം കൂടുകൂട്ടുന്ന ഈ പക്ഷി വയനാട്ടില്‍ കൂടുവച്ചത് അത്ഭുതപ്പെടുത്തിയെന്ന് സര്‍വേ ടീം അംഗങ്ങള്‍ പറഞ്ഞു. പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന സ്ഥാനീയ പക്ഷികളില്‍ 13 ഇനങ്ങളെയും ആഗോളതലത്തില്‍ വംശനാശ ഭീഷണി നേരിടുന്ന രണ്ടിനം പക്ഷികളെയും ഇവിടത്തെ കാടുകളില്‍ കണ്ടെത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ സര്‍വേയില്‍ 40 പേര്‍ പങ്കെടുത്തു. തെക്കേ വയനാട് ഡി.എഫ്.ഒ. പി.രഞ്ജിത് കുമാര്‍, ഹ്യൂം സെന്‍റർ ഫോര്‍ ഇക്കോളജി ഡയറക്‌ടര്‍ സി.കെ.വിഷ്‌ണുദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിരീക്ഷണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.