വയനാട്: ആൻ്റിജൻ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 140 ആയതോടെ വയനാട്ടിലെ വാളാട് സ്ഥിതി ഗുരുതരമാകുന്നു. 53 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 647 പേരില്‍ ആൻ്റിജൻ പരിശോധന നടത്തിയപ്പോഴാണ് 140 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
വാളാട് കൊവിഡ് സ്ഥിരീകരിച്ച അധ്യാപകൻ മക്കിമല എൽപി സ്കൂളിൽ ക്ലാസെടുക്കാൻ എത്തിയത് ആശങ്ക ഉയർത്തിയിരുന്നു. സ്കൂളിലെ 56 പേരില്‍ ആൻ്റിജൻ പരിശോധന നടത്തിയെങ്കിലും എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നു. വാളാട് ആൻ്റിജൻ പരിശോധന തുടരുകയാണ്.