വയനാട്: ബാലാവകാശ കമ്മീഷൻ ചെയർമാൻ പി.സുരേഷ് ഷഹലയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. തുക കുറ്റാരോപിതരായ അധ്യാപകരിൽ നിന്നും ഡോക്ടറിൽ നിന്നും ഈടാക്കണമെന്നും കമ്മീഷൻ നിര്‍ദ്ദേശിച്ചു. സംഭവത്തിൽ അധ്യാപകരുടെ ഭാഗത്തു നിന്നും ഡോക്ടറുടെ ഭാഗത്തു നിന്നും അനാസ്ഥ ഉണ്ടായെന്ന് വ്യക്തമായതായി കമ്മീഷൻ ചെയർമാൻ പറഞ്ഞു. ഷഹലക്ക് ചികിത്സ കിട്ടാന്‍ രണ്ടര മണിക്കൂർ വൈകിയെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. സുൽത്താൻ ബത്തേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷഹലയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍ - ബാലാവകാശ കമ്മീഷൻ ചെയർമാൻ
തുക കുറ്റാരോപിതരായ അധ്യാപകരിൽ നിന്നും ഡോക്ടറിൽ നിന്നും ഈടാക്കണമെന്നും കമ്മീഷൻ നിര്‍ദ്ദേശം