അജ്മാൻ: ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ജയില്‍ മോചിതനായി. അജ്‌മാൻ കോടതയില്‍ ജാമ്യത്തുക കെട്ടിവെച്ചതോടെയാണ് ജാമ്യം ലഭിച്ചത്. വ്യാവസായി എംഎ യൂസഫലിയുടെ ഇടപെടലാണ് തുഷാറിന്‍റെ മോചനം സാധ്യമാക്കിയത്. വെള്ളി, ശനി ദിവസങ്ങളില്‍ അജ്മാനിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായതിനാല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു.
തുഷാറിനെ ജാമ്യത്തിലിറക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്. അജ്മാനിലെ തൃശൂർ സ്വദേശി നാസില്‍ അബ്ദുല്ലയുടെ പരാതിയിലായിരുന്നു അറസ്റ്റ്. രണ്ട് ദിവസം മുമ്പാണ് ഇയാൾ തുഷാറിനെതിരെ അജ്മാൻ പൊലീസില്‍ പരാതി നല്‍കിയത്. പത്ത് വർഷം മുൻപുള്ള ചെക്ക് കേസ് സംബന്ധിച്ച തർക്കത്തിന്‍റെ തുടർച്ചയായാണ് നടപടി.