ETV Bharat / state

കഞ്ചാവ് വിൽപ്പന; കോട്ടയം സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

വൈക്കം സ്വദേശി ജിതിനാണ് പിടിയിലായത്. സിനിമ-സീരിയല്‍ മേഘലയിലും ഇയാൾ ലഹരി ഉൽപന്നങ്ങൾ വിതരണം ചെയ്‌തിരുന്നതായി പൊലീസ് അറിയിച്ചു.

author img

By

Published : Sep 19, 2019, 2:57 PM IST

കോട്ടയത്ത് കഞ്ചാവ് വിൽപ്പന

തിരുവനന്തപുരം: സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. വൈക്കം പനങ്ങോട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജിതിനാണ് തിരുവനന്തപുരം ആര്യൻകോട് പൊലീസിന്‍റെ പിടിയിലായത്. ഒറ്റശേഖരമംഗലം ജനാര്‍ദനപുരം സ്‌കൂളിന്‍റെ പരിസരപ്രദേശത്ത് ബാഗില്‍ ഒളിപ്പിച്ചു കൊണ്ടു വന്ന കഞ്ചാവ് വിൽക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
സ്‌കൂളിന് മുന്നിലെ വെയിറ്റിങ് ഷെഡില്‍ പൊലീസിനെ കണ്ട് പരുങ്ങി നിന്ന ജിതിനെ പൊലീസ്ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ ബാഗ് പരിശോധയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.

സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചും സിനിമാ സീരിയല്‍ മേഖലകളിലും കഞ്ചാവ്, മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. സംസ്ഥാനത്തിന്‍റെ അതിര്‍ത്തി കടന്നുവരുന്ന കഞ്ചാവ്, തലസ്ഥാനത്തെ വിവിധ മേഖലകളിൽ വിതരണം ചെയ്യുന്നതിലും ഇയാൾ പ്രധാനിയാണ്. ജിതിനെ ചോദ്യം ചെയ്‌തതില്‍ നിന്നും ഇതിന്‍റെ പിന്നിലുള്ള വന്‍ മയക്കുമരുന്ന് മാഫിയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായും കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. പ്രതിയെ നെയ്യാറ്റിൻകര കോടതിയില്‍ ഹാജരാക്കും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.