ETV Bharat / state

സിസ്റ്റര്‍ ലൂസിക്ക് മൂന്നാമത്തെ കാരണം കാണിക്കല്‍ നോട്ടീസ് - കന്യാസ്ത്രീ

സിസ്റ്റര്‍ ലൂസി കളപ്പുര കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും അനുമതിയില്ലാതെ. അനുമതിയില്ലാതെ രാത്രി വനിതാ ജേര്‍ണലിസ്റ്റിനെ മുറിയില്‍ താമസിപ്പിച്ചുവെന്നും ആരോപണം.

സിസ്റ്റര്‍ ലൂസി കളപ്പുര
author img

By

Published : Feb 16, 2019, 12:34 PM IST

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ പ്രതികാര നടപടികള്‍ അവസാനിപ്പിക്കാതെ സഭാ നേതൃത്വം. സിസ്റ്റര്‍ ലൂസിക്ക് മൂന്നാമത്തെ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരിക്കുകയാണ് സഭയിപ്പോള്‍. വിലക്ക് ലംഘിച്ച് മാധ്യമങ്ങള്‍ക്ക് തുടര്‍ച്ചയായി അഭിമുഖം നല്‍കിയതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അച്ചടക്ക ലംഘനം നടത്തിയാല്‍ സന്യാസ സമൂഹത്തില്‍ നിന്നും പുറത്താക്കേണ്ടി വരുമെന്ന മുന്നറിയിപ്പും കാരണം കാണിക്കല്‍ നോട്ടീസിലുണ്ട്.

ദാരിദ്ര്യവ്രതം ലംഘിച്ച സിസ്റ്റര്‍ ലൂസി കളപ്പുര പുസ്തകം പ്രസിദ്ധീകരിച്ചതും കാര്‍ വാങ്ങിയതും മദര്‍ സുപ്പീരിയറിന്‍റെ അനുമതിയില്ലാതെയാണ്. പുസ്തകം പ്രസിദ്ധീകരിച്ചത് വഴി സിസ്റ്റര്‍ അനാവശ്യ ചെലവുകള്‍ വരുത്തിയെന്നും കത്തില്‍ പറയുന്നു. സഭാനിയമങ്ങള്‍ക്ക് വിരുദ്ധമായി രാത്രി വൈകി മുറിയിലെത്തുന്നത് സിസ്റ്റര്‍ ശീലമാക്കി. അനുമതിയില്ലാതെ വനിതാ ജേര്‍ണലിസ്റ്റിനെ ഒരു രാത്രി മുറിയില്‍ താമസിപ്പിച്ചു. മുമ്പ് നല്‍കിയിരുന്ന വിശദീകരണങ്ങളിൽ വ്യക്തിപരമായ ന്യായീകരണം മാത്രമാണുള്ളതെനന്നും കത്തിൽ പറയുന്നു.

ഫെബ്രുവരി ആറിനകം വിശദീകരണം മദർ സുപ്പീരിയറിനടുത്ത് നേരിട്ടെത്തിക്കണമെന്നായിരുന്നു കഴിഞ്ഞ തവണത്തെ നോട്ടീസില്‍. മറുപടി നല്‍കിയില്ലെങ്കില്‍ കാനോൻ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ചർച്ചകളിൽ പങ്കെടുത്തു, സഭയുടെ ഔദ്യോഗിക വസ്ത്രം ധരിക്കാതെ സമൂഹമാധ്യമങ്ങളിൽ ചിത്രം ഇട്ടു, മഠത്തിൽ വൈകിയെത്തുന്നു തുടങ്ങിയവയാണ് സിസ്റ്റർ ലൂസി കളപ്പുരക്കെതിരായ അന്നത്തെ ആരോപണങ്ങൾ.

തന്‍റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നെന്നും സിസ്റ്റർ ലൂസി രണ്ടാമത്തെ കത്തിന് മറുപടിയായി പറഞ്ഞിരുന്നു. സഭക്ക് ദുഷ്പേരുണ്ടാക്കിയെന്ന വിമർശനങ്ങൾക്ക്, ബ്രഹ്മചര്യവ്രതം നോക്കാത്ത പുരോഹിതര്‍ക്കെതിരെ ആദ്യം നടപടിയെടുക്കട്ടെയെന്നായിരുന്നു സിസ്റ്ററുടെ പ്രതികരണം. വിശദീകരണം എഴുതാൻ തുടങ്ങിക്കഴിഞ്ഞു. നമ്പറിട്ട് ഒരുപാട് കാര്യങ്ങളിൽ വിശദീകരണം നൽകാൻ പറഞ്ഞിട്ടുള്ളതിനാല്‍ മറുപടി പെട്ടന്നെഴുതിത്തീർക്കാനാകില്ല, എഴുതിത്തീർത്താൽ ഉടൻ തന്നെ അയക്കുമെന്നും രണ്ടാമത്തെ കാരണം കാണിക്കൽ നോട്ടീസ് വന്ന സമയത്ത് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞിരുന്നു.

undefined

Intro:Body:

വീണ്ടും പ്രതികാര നടപടിയുമായി സഭ: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മൂന്നാമത്തെ കാരണം കാണിക്കൽ നോട്ടീസ്

By Web Team

First Published 16, Feb 2019, 9:56 AM IST

Highlights

കാർ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും സുപ്പീരിയറിന്‍റെ അനുമതി ഇല്ലാതെയാണ്. ദാരിദ്ര്യവ്രതം ലംഘിച്ച സിസ്റ്റർ ലൂസി കളപ്പുര പുസ്തകം പ്രസിദ്ധീകരിച്ചത് വഴി അനാവശ്യ ചെലവുണ്ടാക്കിയെന്നും കത്തിൽ പറയുന്നു. അനുമതി ഇല്ലാതെ വനിതാ ജേർണലിസ്റ്റിനെ ഒരു രാത്രി മുറിയിൽ താമസിപ്പിച്ചുവെന്നും സഭ ആരോപിക്കുന്നു

വയനാട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്. വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയെന്നതിനാണ് സിസ്റ്റർ വിശദീകരണം കൊടുക്കേണ്ടത്.

അച്ചടക്കം ലംഘിച്ചാൽ സന്യാസ സമൂഹത്തിൽ നിന്നും പുറത്താകേണ്ടി വരുമെന്ന മുന്നറിയിപ്പോടുകൂടിയാണ് പുതിയ കാരണം കാണിക്കൽ നോട്ടീസ്. ഇത് മൂന്നാമത്തെ തവണയാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് നോട്ടീസ് ലഭിക്കുന്നത്.

കാർ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും സുപ്പീരിയറിന്‍റെ അനുമതി ഇല്ലാതെയാണ്. ദാരിദ്ര്യവ്രതം ലംഘിച്ച സിസ്റ്റർ ലൂസി കളപ്പുര പുസ്തകം പ്രസിദ്ധീകരിച്ചത് വഴി അനാവശ്യ ചെലവുണ്ടാക്കിയെന്നും കത്തിൽ പറയുന്നു. രാത്രി വൈകി മുറിയിലെത്തുന്നത് ശീലമാക്കി. ഇത് സഭാനിയമങ്ങൾക്ക് വിരുദ്ധമാണെന്നും അനുമതി ഇല്ലാതെ വനിത ജേർണലിസ്റ്റിനെ ഒരു രാത്രി മുറിയിൽ താമസിപ്പിച്ചുവെന്നും സഭ ആരോപിക്കുന്നു. മുൻ വിശദീകരണങ്ങളിൽ വ്യക്തിപരമായ ന്യായീകരണം മാത്രമാണ് ലൂസി കളപ്പുര നൽകിയതെന്നും കത്തിൽ പറയുന്നു.

ഫെബ്രുവരി ആറിനകം വിശദീകരണവുമായി മദർ സുപ്പീരിയറിനടുത്ത് നേരിട്ടെത്തണമെന്നാണ് കഴിഞ്ഞ തവണത്തെ കാരണം കാണിക്കൽ കത്തിൽ ആവശ്യപ്പെട്ടിരുന്നത്. വിശദീകരണം നൽകിയില്ലെങ്കിൽ കാനോൻ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നും അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ചർച്ചകളിൽ പങ്കെടുത്തു, സഭയുടെ ഔദ്യോഗിക വസ്ത്രം ധരിക്കാതെ സമൂഹമാധ്യമങ്ങളിൽ ചിത്രം ഇട്ടു, മഠത്തിൽ വൈകിയെത്തുന്നു തുടങ്ങിയവയാണ് സിസ്റ്റർ ലൂസി കളപ്പുരക്കെതിരായ ആരോപണങ്ങൾ. 

തന്‍റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നെന്നും സിസ്റ്റർ ലൂസി കളപ്പുര രണ്ടാമത്തെ കത്തിന് മറുപടിയായി പറഞ്ഞിരുന്നു. 

സന്യാസവ്രതം ലംഘിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും  പ്രചരിപ്പിക്കുകയും ചെയ്ത് സഭക്ക് ദുഷ്പേരുണ്ടാക്കിയെന്ന മുൻവിമർശനങ്ങൾക്ക്,  ബ്രഹ്മചര്യവ്രതം നോക്കാത്ത പുരോഹികര്‍ക്കെതിരെ ആദ്യം നടപടിയെടുക്കട്ടെയെന്നായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രതികരണം.

വിശദീകരണം എഴുതാൻ തുടങ്ങിക്കഴിഞ്ഞു. നമ്പറിട്ട് ഒരുപാട് കാര്യങ്ങളിൽ വിശദീകരണം നൽകാൻ പറഞ്ഞിരിക്കുന്നുണ്ട്. എല്ലാത്തിനും കൂടിയുള്ള മറുപടി പെട്ടന്നെഴുതിത്തീർക്കാനാകില്ല, എഴുതിത്തീർത്താൽ പെട്ടന്ന് തന്നെ അയയ്ക്കുമെന്നും

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.