ETV Bharat / state

Youths Arrested For Attack Against Policeman പൊലീസുകാരനെ വെട്ടി രക്ഷപ്പെട്ട പ്രതിയെയും കൂട്ടാളികളെയും സിനിമ സ്റ്റൈലില്‍ പിടികൂടി പൊലീസ്

Attack against cherpu police : പൊലീസുകാരനെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നന്ദിക്കരയില്‍ വച്ച് പൊലീസ് വാഹനങ്ങള്‍ റോഡിന് കുറുകെയിട്ട് സിനിമ സ്റ്റൈലില്‍ ആണ് പിടികൂടിയത്.

Kill Police Man Acussed And Friends Arrested  police  accussed arrested  murder attempt  man attacking police  പോലീസുകാരനെ വെട്ടിയ പ്രതി പിടിയില്‍  സുനിലിനെ ക സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു  കേരളാ പൊലീസ്‌  ആക്രമണം
attempt-to-kill-police-man-acussed-and-friends-arrested
author img

By ETV Bharat Kerala Team

Published : Sep 13, 2023, 12:20 PM IST

തൃശൂര്‍ : ചൊവ്വൂരില്‍ പൊലീസുകാരനെ വെട്ടി രക്ഷപ്പെട്ട പ്രതിയും കൂട്ടാളികളും പിടിയില്‍ (Youths Arrested For Attack Against Policeman). കൊലക്കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ്, സഹോദരൻ മെജോ ജോസ്, സുഹൃത്ത് അനീഷ് എന്നിവരാണ് അറസ്റ്റിലായത്. ചേര്‍പ് സ്റ്റേഷനിലെ പൊലീസുകാരനെ വെട്ടി രക്ഷപ്പെട്ട സംഘത്തിനെ ദേശീയപാത തൃശൂര്‍ നന്ദിക്കരയില്‍ വച്ച് പുലര്‍ച്ചെ ഒരു മണിയോടെയാണ് പിടികൂടിയത്.

ആക്രമണത്തിന് ശേഷം സ്വിഫ്റ്റ് കാറില്‍ രക്ഷപ്പെട്ട ജിനോയും മേജോയും വഴില്‍ വച്ച് സ്വിഫ്റ്റ് കാര്‍ ഉപേക്ഷിച്ച് സുഹൃത്ത് അനീഷിന്‍റെ ഓഡി കാറില്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയത് അനുസരിച്ച് പരിശോധനയിലായിരുന്ന പൊലീസ് രാത്രി ഒരു മണിയോടെ നന്ദിക്കരയില്‍ വച്ച് പോലീസ് വാഹനങ്ങള്‍ റോഡിന് കുറുകെയിട്ട് സിനിമ സ്റ്റെെലില്‍ ആണ് ഇവരെ പിടികൂടിയത്.

മൂവരേയും ചേര്‍പ്പ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ചേര്‍പ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിലിനാണ് ഇന്നലെ രാത്രി 7.45ഓടെ വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ സുനിലിനെ കുര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചൊവ്വൂർ മേഖലയില്‍ സംഘര്‍ഷം ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എത്തിയതായിരുന്നു ചേര്‍പ്പ് പോലീസ്. ഇതിനിടെ പ്രതിയുടെ വീട്ടിലും തര്‍ക്കമുണ്ടായിരുന്നു. ഇത് അന്വേഷിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് ജിനോ വാളുകൊണ്ട് സുനിലിന്‍റെ മുഖത്ത് വെട്ടിയത്.

വെട്ടിയ ശേഷം ഇയാളും സഹോദരന്‍ മെജോയും കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്‌പി കെ ഷൈജു, ചേര്‍പ്പ് സി.ഐ ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൂവരും പിടിയിലായത്. പരിക്കേറ്റ സി.പി.ഒ സുനില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സുനിലിന്‍റെ നില ഗുരുതരമല്ല. പ്രതികൾക്കെതിരെ കൊലപാതക ശ്രമം, ഔദോഗിക ക്യത്യനിർവഹണത്തിനു തടസ്സം നിന്നതുൾപ്പടെയുള്ള വകുപ്പുകൾ ചാർജ്‌ ചെയ്‌തിട്ടുണ്ട്‌. പ്രതികളെ ഇന്ന് റിമാൻഡ്‌ ചെയ്‌തു കോടതിയിൽ ഹാജരാക്കും. പ്രതികൾ നേരത്തെ തന്നെ കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ്‌.

സംഭവം നടന്നയുടൻ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച വേറെയാരെങ്കിലും ഉണ്ടെങ്കിൽ അവരെയും പിടികൂടുമെന്ന്‌ പൊലീസ്‌ പറഞ്ഞു. സി.പി.ഒ സുനിലിനെ എന്തിനാണ്‌ പ്രതികൾ ആക്രമിച്ചതെന്നതിനെ കുറിച്ച്‌ അധിക വിവരങ്ങൾ ലഭ്യമായിട്ടില്ല. ആശുപത്രിയിൽ കഴിയുന്ന സുനിലിന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമേ കൂടുതൽ നടപടികളിലേക്ക്‌ നീങ്ങുകയുള്ളു. പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ജിനോയുടെ വീട്ടിലെ സംഘർഷാവസ്ഥയെ കുറിച്ച്‌ അന്വേഷിക്കാൻ പോയപ്പോഴാണ്‌ സുനിലിനെ ജിനോ വെട്ടി പരിക്കേൽപ്പിക്കുന്നത്‌.

ALSO READ : SI Assaulting Car Passenger കാർ യാത്രക്കാരിയെ മർദ്ദിച്ച കേസിൽ എസ്ഐ ഒളിവിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.