ETV Bharat / state

പിതാവിനെയും മാതൃസഹോദരിയെയും തലക്കടിച്ച് കൊലപ്പെടുത്തി; യുവാവിനെ പിടികൂടി

തൃശൂര്‍ തളിക്കുളത്താണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

thrissur murder  thalikkulam murder  തളിക്കുളം കൊലപാതകം  തൃശൂര്‍ കൊലപാതകം  തലക്കടിച്ച് കൊല
പിതാവിനെയും മാതൃസഹോദരിയെയും യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി
author img

By

Published : Dec 27, 2019, 5:33 PM IST

Updated : Dec 27, 2019, 7:38 PM IST

തൃശൂര്‍: തളിക്കുളം എടശേരിയില്‍ പിതാവിനെയും മാതൃസഹോദരിയെയും യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി. മമ്മസ്രായില്ലത്ത് വീട്ടില്‍ ജമാല്‍ (60), പണിക്കവീട്ടില്‍ ഹസന്‍റെ ഭാര്യ ഖദീജ (55) എന്നിവരെയാണ് ജമാലിന്‍റെ മകൻ ഷഫീഖ് തലയില്‍ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പിതാവിനെയും മാതൃസഹോദരിയെയും തലക്കടിച്ച് കൊലപ്പെടുത്തി; യുവാവിനെ പിടികൂടി

വെള്ളിയാഴ്‌ച ഉച്ചക്ക് ഒന്നരയോടെ സ്വന്തം വീട്ടിലെത്തിയ ഷഫീഖ് പിതാവിനെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് മർദ്ദിക്കുകയും കരിങ്കല്ല് കൊണ്ട് തലക്കടിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് മുറ്റത്ത് പാഴ്വസ്‌തുക്കൾക്ക് തീയിട്ട ശേഷം അതിലേക്ക് പിതാവിനെ തള്ളിയിടുകയും ചെയ്‌തു. സംഭവം കണ്ട മാതാവ് കുഞ്ഞി പാത്തു ഷഫീഖിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും മാതാവിനെയും മർദ്ദിക്കുകയായിരുന്നു. കുഞ്ഞി പാത്തു പിന്നീട് തൊട്ടടുത്ത് താമസിക്കുന്ന അനിയത്തി ഖദീജയെ വിളിച്ചു കൊണ്ടുവന്ന് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഖദീജക്ക് തലക്കടിയേറ്റത്. ഇതിനിടെ തീയിൽ നിന്ന് ജമാൽ എണീക്കാൻ ശ്രമിക്കുന്നത് കണ്ട് ഷഫീഖ് വീണ്ടും കരിങ്കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

സ്‌ത്രീകളുടെ കരച്ചിൽ കേട്ട് തൊട്ടടുത്ത പള്ളിയിൽ നമസ്‌കാരം കഴിഞ്ഞ് ഇറങ്ങിയവർ ഓടിയെത്തി ഷഫീഖിനെ പിടികൂടി പൊലീസിന് കൈമാറി. ജമാലിനെയും ഖദീജയെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി ഷഫീഖ് ഇന്ന് രാവിലെ എടമുട്ടത്തുള്ള ഒരു ക്ഷേത്രത്തിൽ കയറി പ്രശ്‌നമുണ്ടാക്കിയതിന് ഇയാൾക്കെതിരെ ക്ഷേത്രം ഭാരവാഹികൾ വലപ്പാട് പൊലീസിൽ പരാതി നൽകിയിരുന്നു. മൂന്ന് വർഷത്തോളമായി ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് ബന്ധുക്കൾ പറഞ്ഞു.

Intro:തൃശ്ശൂർ തളിക്കുളത്ത് രണ്ടുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.തളിക്കുളം സ്വദേശികളായ ജമാൽ,ഭാര്യാ സഹോദരി ഖദീജ എന്നിവരെയാണ് കൊലപ്പെടുത്തിയത്.ജമാലിന്റെ മാനസിക വെല്ലുവിളി നേരിടുന്ന മകൻ ഷഫീഖാണ് കല്ലുകൊണ്ട് തലക്കിടിച്ചു കൊല നടത്തിയത്.Body:തൃശൂർ തളിക്കുളം എടശ്ശേരിയില്‍ പിതാവിനേയും
മാതൃസഹോദരിയേയും യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി. മമ്മസ്രായില്ലത്ത് വീട്ടില്‍ ജമാല്‍ (60) ,
പണിക്കവീട്ടില്‍ ഹസൻ ഭാര്യ ഖദീജ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്
ജമാലിന്റെ മകൻ ഷെഫീഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്ക് മാനസികാസ്വാസ്ത്യം ഉണ്ടെന്ന് പോലീസ്. വെള്ളിയാഴ്ച്ച ഉച്ചക്ക് ഒന്നരയോടെ സ്വന്തം വീട്ടിലെത്തിയ ഷെഫീഖ് പിതാവിനെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് വന്ന് മർദ്ദിക്കുകയും കരിങ്കല്ല് കൊണ്ട് തലക്കടിക്കുകയും ചെയ്തു. പിന്നീട് മുറ്റത്ത് പാഴ്വസ്തുക്കൾക്ക് തീയിട്ട ശേഷം അതിലേക്ക് പിതാവിനെ തള്ളിയിടുകയായിരുന്നു. സംഭവം കണ്ട മാതാവ് കുഞ്ഞി പാത്തു ഷെഫീഖിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും മാതാവിനെയും മർദ്ദിക്കുകയായിരുന്നു. പിന്നീട് കുഞ്ഞി പാത്തു തൊട്ടടുത്ത് താമസിക്കുന്ന അനിയത്തി ഖദീജയെ വിളിച്ചു കൊണ്ട് വന്ന് പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഖദീജയ്ക്ക് തലക്കടിയേറ്റത്. ഇതിനിടെ തീയിൽ നിന്ന് ജമാൽ എണീക്കാൻ ശ്രമിക്കുന്നത് കണ്ട് വീണ്ടും കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു. സ്ത്രീകളുടെ കരച്ചിൽ കേട്ട് തൊട്ടടുത്ത പള്ളിയിൽ നമസ്കാരം കഴിഞ്ഞ് ഇറങ്ങിയവർ ഓടിയെത്തി ഷെഫീഖിനെ പിടികൂടി പോലീസിന് കൈമാറി. ജമാലിനെയും ഖദീജയെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി ഷെഫീക്ക് ഇന്ന് രാവിലെ എടമുട്ടത്തുള്ള ഒരു ക്ഷേത്രത്തിൽ കയറി പ്രശ്നമുണ്ടാക്കിയതിന് ഇയാൾക്കെതിരെ ക്ഷേത്രം ഭാരവാഹികൾ വലപ്പാട് പോലീസിൽ പരാതി നൽകിയിരുന്നു. മൂന്ന് വർഷത്തോളമായി ഇയാൾക്ക് മാനസിക രോഗമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

Conclusion:
Last Updated : Dec 27, 2019, 7:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.