ETV Bharat / state

അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി യുവാവ് പിടിയിൽ

കാസർകോട് സ്വദേശി രഞ്ജിത്താണ് പിടിയിലായത്.

തൃശ്ശൂരില്‍ അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ  കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ  youth held in thrissur with black money  black money  തൃശ്ശൂര്‍
തൃശ്ശൂരില്‍ അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ
author img

By

Published : Feb 3, 2020, 7:00 PM IST

തൃശ്ശൂര്‍: അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി യുവാവ് പിടിയിലായി. കാസർകോട് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കല്ലേറ്റുംകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ട് സംശയം തോന്നിയ ഷാഡോ പൊലീസ് യുവാവിനെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. പരസ്‌പര വിരുദ്ധമായി മറുപടി പറഞ്ഞതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ചിരുന്ന അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തിയത്.

തുടർന്ന് യുവാവിനെ ആളൂർ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തു. മംഗലാപുരം സ്വദേശിയായ സുഹൃത്താണ് കള്ളനോട്ടുകൾ നൽകിയതെന്നും എറണാകുളത്തും മറ്റും വിതരണം ചെയ്യാനാണ് കൊണ്ടുവന്നതെന്നുമാണ് പ്രതിയുടെ മൊഴി. കള്ളനോട്ടിന്‍റെ ഉറവിടത്തെപറ്റിയും വിതരണം ചെയ്യുന്ന പ്രദേശങ്ങളിലും വിശദമായ അന്വേഷണം നടത്തുമെന്ന് ചാലക്കുടി ഡിവൈഎസ്‌പി അറിയിച്ചു.

Intro:തൃശ്ശൂര്‍ ആളൂരില്‍ അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി ഒരാളെ പിടികൂടി.കാസർഗോഡ് കോട്ടമല ഭീമനടി മാങ്ങോട് സ്വദേശി രഞ്ജിത്ത് ആണ് പിടിയിലായത്.

Body:തൃശ്ശൂര്‍ കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിൽ ഷോൾഡർ ബാഗുമായി വന്നിറങ്ങിയ യുവാവ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ട ഷാഡോ പോലീസ് യുവാവിനെ വിശദമായി ചോദ്യം ചെയ്യവേ പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ചിരുന്ന അറുപത്തിമൂന്നോളം അഞ്ഞൂറു രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തിയത്. യുവാവിനെ ആളൂർ സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യം ചെയ്തു. മംഗലാപുരം സ്വദേശിയായ തന്റെ ഒരു സുഹൃത്തിൽ നിന്നും ലഭിച്ചവയാണ് കള്ളനോട്ടുകളെന്നാണ് പ്രതി പറയുന്നത്. എറണാകുളത്തും മറ്റും വിതരണം ചെയ്യാനാണ് കൊണ്ടുവന്നതെന്നുമാണ് ഇയാൾ പറയുന്നതെങ്കിലും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
കള്ളനോട്ടിന്റെ ഉറവിടത്തെപറ്റിയും വിതരണം ചെയ്യുന്ന പ്രദേശങ്ങളിലും വിശദമായ അന്വേഷണം നടത്തുമെന്ന് ചാലക്കുടി ഡിവൈഎസ്പി അറിയിച്ചു.
കുറച്ചു നാൾ മുമ്പ് കൊടകര കൊളത്തൂർ സ്വദേശി ഹരിദാസ് എന്നയാളിൽ നിന്നും കള്ളനോട്ടുകൾ പിടികൂടിയിരുന്നു. അന്ന് കള്ളനോട്ടടിക്കാനുള്ളപ്രിൻററും അനുബന്ധ സാമഗ്രികളുമായാണ് ഹരിദാസ് പിടിയിലായത്.പ്രത്യേകാന്വേഷണ സംഘത്തിൽ ആളൂർ എസ്ഐ സുശാന്ത് കെ.എസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ്, സിപിഒ അനീഷ്, ആളൂർ സ്റ്റേഷനിലെ അഡീഷണൽ എസ്ഐമാരായ രവി, സത്യൻ, എഎസ്ഐ ദാസൻ, സീനിയർ സിപിഒ ടെസ്സി, സിപിഒ സുരേഷ് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.