തൃശൂര്‍: അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണൻകുഴി സ്വദേശി പ്രദീപ് (39) ആണ് വെട്ടേറ്റ് മരിച്ചത്. അതിരപ്പിള്ളി കണ്ണൻകുഴി പാലത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം പ്രദീപും അയല്‍വാസിയും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതേ തുടർന്ന് പൊലീസ് ഇന്ന് രാവിലെ 10 മണിയോടെ സ്റ്റേഷനിലേക്ക് ഇരുവരെയും വിളിപ്പിച്ചിരുന്നു. ഇയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. ഗുരുതരമായി വെട്ടേറ്റ പ്രദീപിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി.
അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി - thrissur
കണ്ണൻകുഴി സ്വദേശി പ്രദീപ് (39) ആണ് വെട്ടേറ്റ് മരിച്ചത്. അതിരപ്പിള്ളി കണ്ണൻകുഴി പാലത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം.