ETV Bharat / state

വഴിയാത്രക്കാരെ ആക്രമിക്കുന്ന സംഘത്തിലെ പ്രധാനി പിടിയില്‍, 37 ഗ്രാം എംഡിഎംഎയുമായി 21കാരന്‍ അറസ്റ്റില്‍ - തൃശൂര്‍ മെഡിക്കല്‍ കോളജ്

MDMA arrest Thrissur: തൃശൂർ-ഷൊർണൂർ റോഡില്‍ പ്രദേശവാസികളെയും വഴിയാത്രക്കാരെയും ആക്രമിച്ചിരുന്ന സംഘത്തിലെ അംഗം ദേവന്‍ ആണ് പിടിയിലായത്. അതേസമയം ബെംഗളൂരുവില്‍ നിന്ന് വില്‍പനക്കെത്തിച്ച 37 ഗ്രാം എംഡിഎംഎയുമായി യുവാവിനെ തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് പിടികൂടി

man arrested with MDMA  youth arrested for attacking people  youth arrested with MDMA  MDMA arrest Thrissur  37 ഗ്രാം എംഡിഎംഎയുമായി 21കാരന്‍ അറസ്റ്റില്‍  എംഡിഎംഎയുമായി അറസ്റ്റില്‍  തൃശൂര്‍ മെഡിക്കല്‍ കോളജ്  എംഡിഎംഎയുമായി യുവാവ് പിടിയില്‍
MDMA arrest Thrissur
author img

By ETV Bharat Kerala Team

Published : Nov 23, 2023, 9:49 AM IST

തൃശൂര്‍ : റോഡരികിൽ താമസിച്ച് പ്രദേശവാസികളെയും വഴിയാത്രക്കാരെയും ആക്രമിക്കുന്ന സംഘത്തിലെ പ്രധാനിയായ 18കാരന്‍ പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ ദേവൻ എന്ന യുവാവാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസിന്‍റെ പിടിയിലായത്. തൃശൂർ-ഷൊർണൂർ സംസ്ഥാന പാതക്കരിലുള്ള കെൽട്രോൺ നഗറിൽ താമസിച്ച് യാത്രക്കാരെയും പ്രദേശവാസികളെയും ആക്രമിച്ച് പരിക്കേൽപ്പിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ദേവന്‍ (youth arrested for attacking people).

പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ഇയാള്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ പൊലീസ് സംഘം കീഴക്കിയത്. പ്രദേശവാസിയായ കൃഷ്‌ണ ദേവൻ എന്ന യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്.

കൃഷ്‌ണ ദേവനെ ആക്രമിച്ച കേസിൽ മറ്റ് പ്രതികള്‍ ഉണ്ടെന്നും ഇവരെ കൂടി പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ ഷാജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.

തൃശൂരില്‍ വന്‍ ലഹരി വേട്ട; 37 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

37 ഗ്രാം എംഡിഎംഎയുമായി 21കാരന്‍ സിറ്റി പൊലീസിന്‍റെ പിടിയില്‍ (MDMA arrest Thrissur). കൊല്ലം കരുനാഗപ്പള്ളി സ്വദേശി തിരുവോണം വീട്ടിൽ അങ്കിത് ആണ് അറസ്റ്റിലായത്. തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും ഈസ്റ്റ് പൊലീസും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു (man arrested with MDMA).

ബെംഗളൂരുവിൽ നിന്നുള്ള ട്രെയിനിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് യവാവ് പൊലീസ് പിടിയിലായത്. തൃശൂരിലും പരിസര പ്രദേശങ്ങളിലും വിൽപ്പനക്കായി എത്തിച്ചതാണ് പിടികൂടിയ മയക്കുമരുന്ന്. സംഭവത്തില്‍ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

എവിടെ നിന്നാണ് മയക്കുമരുന്ന് വാങ്ങിയത്, എവിടേക്കാണ് കൊണ്ടുവന്നത്, ഇടനിലക്കാര്‍ ആരെല്ലാം എന്നിവ ഉള്‍പ്പടെ അന്വേഷണത്തിന്‍റെ പരിധിയില്‍ വരും. പിടിയിലായ അങ്കിത് നേരത്തെയും മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിട്ടുണ്ട്. എംഡിഎംഎ കൈവശം വച്ചതിന് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ കേസും നിലവിലുണ്ട്. ഈസ്റ്റ് എസ്ഐ എം ആർ അരുൺകുമാർ, സിപിഒമാരായ സൂരജ്, വൈശാഖ്, ലഹരി വിരുദ്ധ സ്ക്വാഡിലെ എൻ ജി സുവ്രതകുമാർ, സുദേവ്, സിപിഒമാരായ ശരത്, ലിഗേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘാംഗങ്ങൾ.

Also Read: കമ്പിയും സിമന്‍റും വാഗ്ദാനം ചെയ്‌ത് 10 ലക്ഷം തട്ടി; മുംബൈ നീരവിന്‍റെ വലയില്‍ കുടുങ്ങി മലയാളി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.