തൃശൂർ: ന്യൂ ഇയർ ആഘോഷം ലക്ഷ്യമാക്കി തൃശൂര്‍ നഗരത്തിൽ എത്തിച്ച ആറ് കിലോയോളം കഞ്ചാവ് സിറ്റി പൊലീസ് ലഹരി വിരുദ്ധ വിഭാഗം പിടികൂടി. കഞ്ചാവ് എത്തിച്ച കുന്നംകുളം കാണിപ്പയ്യൂർ സ്വദേശി മെജോയെ(29) പൊലീസ് അറസ്റ്റ് ചെയ്‌തു. നഗരത്തിലെ ദിവാൻജിമൂല പരിസരത്തുനിന്നുമാണ് പ്രതി പിടിയിലായത്.
ഇയാളുടെ പക്കല്‍നിന്നും 5.860 കി.ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്നുമാണ് ഇയാൾ കഞ്ചാവ് വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. മെജോ കൊലപാതകശ്രമകേസിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു.